കണ്ണ് നിറഞ്ഞ് പോകും, കുഴിയിൽ വീണ ആനയുടെ ജീവൻ രക്ഷിക്കാൻ ശ്രമം; പിന്നെ നടന്നത്
മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്. എന്നാൽ അവ മിടിക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ട്
മറ്റ് ജീവികളെ പോലെയല്ല. ശാരീരിക അവസ്ഥകളിൽ വലിയ കോംപ്ലിക്കേഷൻ ഉള്ള ജീവിയാണ് ആന. അത് കൊണ്ട് തന്നെയാണ് അവ കരയിലേ ഏറ്റവും വലിയ ജീവി വർഗ്ഗമായിരിക്കുന്നതും. മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്. ഹൃദയത്തിന്റെ കൂർത്ത അറ്റത്ത് ഒരു മുനമ്പിനു പകരം രണ്ടെണ്ണം കാണുന്നു.ആനയ്ക്കു് ഒരു കൊറോണറി സിരയും രണ്ടു ആന്റീരിയർ വീനാകാവ സിരകളുമുണ്ട്.
ഏകദേശം 12-14 കിലോ വരേയാണ് ഹൃദയത്തിൻറെ തൂക്കം. വരുന്നത്. സാധാരണ 28 പ്രാവിശ്യം മനുഷ്യർക്ക് ഹൃദയമിടിച്ചാൽ ആനക്കത് 32 തവണയായിരിക്കും. അങ്ങിനെ ഇങ്ങിനെയൊന്നും ആനകൾ തളരില്ലെങ്കിലും ചിലപ്പോൾ ചില പ്രത്യാഘാതങ്ങൾ പോലും ആനയെ വിഴ്ത്തിക്കളയും അത്തരമൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ALSO READ: Viral Video : മാൻകുഞ്ഞിനെ താലോലിച്ചും, ഒപ്പം കളിച്ചും പുള്ളിപ്പുലി; വീഡിയോ വൈറൽ
തായ്ലൻറിലെ ഏതോ സ്ഥലത്ത് കുഴിയിൽ വീണ ആനയും കുട്ടിയുമാണ് വീഡിയോയിൽ വളരെ കഷ്ടപ്പെട്ട് രക്ഷാപ്രവർത്തകർ തള്ളയാനയെ കരയിൽ കയറ്റിയെങ്കിൽ ബോധമുണ്ടായിരുന്നില്ല. ഇതേ സമയം കുട്ടിയാന കുഴിയിൽ ബഹളം വെച്ച് കൊണ്ടേയിരുന്നു. ആനയുടെ ഹൃദയമിടിപ്പ് കുറയുന്നു എന്ന് മനസ്സിലാക്കിയ രക്ഷാ പ്രവർത്തകർ ഉടൻ മുകളിൽ കയറിയിരുന്ന് ആനക്ക് സിപിആർ നൽകാൻ ആരംഭിച്ചു.
ALSO READ: Viral Video : കെട്ടിപ്പിടിക്കാൻ കൈനീട്ടിയ യുവാവിനെ മലർത്തിയടിച്ച് കുരങ്ങൻ; വീഡിയോ വൈറൽ
എന്തായാലും അധികം താമസിക്കാതെ ആനക്ക് ശ്വാസോച്ഛാസം നേരെയായി എന്ന് മാത്രമല്ല ആന തനിയെ എഴുന്നേറ്റും നിന്നു. സംഭവം വൈറലായി. കണ്ണു നിറച്ച് രക്ഷാ പ്രവർത്തകർ തള്ളയാനയുടെയും കുട്ടിയുടെയും നിൽപ്പ് നോക്കി നിൽക്കുന്നതാണ് വീഡിയോ. ഇൻസ്റ്റഗ്രാമിലെ സൂര്യ പുത്രൻ കർണ്ണൻ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. 5940 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...