സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ മൃഗങ്ങളുടെ വീഡിയോകൾക്ക് ഏറെ ശ്രദ്ധ ലഭിക്കാറുണ്ട്. ഇതിൽ തന്നെ മൃഗങ്ങളുടെ പ്രാമാണ്യം കാണിക്കുന്ന വീഡിയോകളോട് ആളുകൾക്ക് താത്പര്യം വളരെ കൂടുതലാണ്. വന്യ മൃഗങ്ങളുടെ വിഡിയോകളോടാണ് ആളുകൾക്ക് കൂടുതൽ ഇഷ്ട്ടം. അവരുടെ ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്തതും അവയെങ്ങനെ പെരുമാറുമെന്ന് അറിയാത്തതുമൊക്കെയാണ് ഇതിന് കാരണം. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളെ ചിരിപ്പിക്കാറും, കരയിക്കാറും, അതിശയിപ്പിക്കാറുമൊക്കെയുണ്ട്. എന്നാൽ ഈ വീഡിയോകൾ ആളുകളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചിരിക്കുകയാണ്. ഇത് രണ്ട് ആനകളുടെ സുന്ദരമായ പ്രണയത്തിന്റെ വീഡിയോയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

  കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ് ആനകൾ. ഇതിൽ നേതാക്കളായി എല്ലാത്തിനെയും നയിക്കുന്നത് പെൺ ആനകളാണ്. ആൺ ആനകൾ ആനക്കൂട്ടത്തെ സംരക്ഷിക്കുകയും, പെൺആനകൾക്ക് കീഴിൽ ജീവിക്കുകയുമാണ് ചെയ്യാറുള്ളത്. ഒരു ആനയുടെ ഗര്ഭത്തിന്റെ സമയം 22 മാസങ്ങളാണ്. മറ്റ് മൃഗങ്ങളെ പോലെ തന്നെ സ്വയം ആണ് ഇവ തന്റെ കുഞ്ഞിനെ പ്രസവിക്കാറുള്ളത്. മറ്റ് ആനകൾ പ്രസവിക്കുന്ന ആനകൾക്ക് സംരക്ഷണം നൽകും. വളരെയധികം ബുദ്ധിയുള്ള ജീവികളാണ് ആനകൾ. വൈകാരികവും, ബുദ്ധിപരവുമായ പ്രശ്‍നങ്ങളെ മറികടക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.



ALSO READ: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!


പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറായ ഗണേഷ് രാഘുനാഥൻ പകർത്തിയ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മരത്തിന് കീഴിൽ സ്നേഹത്തോടെ നിൽക്കുന്ന രണ്ട് ആനകളുടെ വീഡിയോയാണ് ഇത്. ഒപ്പം കോട മഞ്ഞും മറ്റുമായി പ്രകൃതിയും അതിമനോഹാരിയായി ഇരിക്കുകയാണ്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഇന്ത്യ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. എന്നാൽ ചിലർ ഇത് ഇവരുടെ പ്രണയമല്ല പരസ്പരം ശക്തി നോക്കുകയാണെന്നാണ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.