Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!

Viral Video: പെൺകുട്ടിയുടെ കയ്യിൽ ഒരു കറുത്ത തുണി ഇരിക്കുന്നതും കാണാം. പാമ്പിന്റെ ശ്രദ്ധ ആ തുണിയിലേക്ക് ആകർഷിക്കുകയാണ് പെൺകുട്ടി. 

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 12:36 PM IST
  • പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയുടെ അടുത്തേക്ക് പതിയെ ചെന്ന് അതിനെ ഉമ്മവെച്ചു.
  • എന്നാൽ അപ്പോഴും പാമ്പിന്റെ ശ്രദ്ധ ആ കറുത്ത തുണിയിൽ ആയതിനാൽ അത് പെൺകുട്ടിയെ ഉപദ്രവിച്ചില്ല.
  • രണ്ടാമത് വീണ്ടും രാജവെമ്പാലയ്ക്ക് പെൺകുട്ടി ഉമ്മ കൊടുക്കുന്നത് വീഡിയോയിൽ കാണാം.
Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ നമ്മൾ കാണാറുണ്ട്. ചെറുതായാലും വലുതായാലും പാമ്പിനെ ഒരുവിധം എല്ലാവർക്കും ഭയമായിരിക്കും. എന്നാൽ ചിലരുണ്ട് അവയെ കയ്യിലെടുത്തും കഴുത്തിലിട്ടുമൊക്കെ നടക്കുന്നവർ. യാതൊരുവിധ പേടിയും ഇല്ലാതെയാണ് അവർ ഇവയെ കയ്യിലെടുക്കുന്നത്. പാമ്പുകളെ വളരെയധികം സ്നേഹിക്കുന്ന ആളുകളായിരിക്കും ഇക്കൂട്ടർ. മിക്കവാറും എല്ലാ ഇനം പാമ്പുകളും അപകടകാരികളായിരിക്കും. എന്നാൽ അപകടകാരികളല്ലാത്തവയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒറ്റക്കൊത്തിന് തന്നെ ആളെ തീർക്കാൻ ശക്തിയുള്ള പാമ്പുകളുമുണ്ട്. പാമ്പുകളെ തീരെ ഭയമില്ലാത്ത നിരവധി ആളുകളുണ്ട്. 

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയെ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. വിശ്വസിക്കാൻ സാധിക്കാത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്റ്റേജിൽ നിറയെ ആളുകളുടെ മുൻപിൽ വെച്ചാണ് ഈ പെൺകുട്ടി രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിക്കുന്നത്. പെൺകുട്ടിയുടെ കയ്യിൽ ഒരു കറുത്ത തുണി ഇരിക്കുന്നതും കാണാം. പാമ്പിന്റെ ശ്രദ്ധ ആ തുണിയിലേക്ക് ആകർഷിക്കുകയാണ് പെൺകുട്ടി. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@world_of_snakes_)

Also Read:Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന പെൺകുട്ടി, വിശ്വസിക്കാനാകാതെ സോഷ്യൽ മീഡിയ

 

തുടർന്ന് പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയുടെ അടുത്തേക്ക് പതിയെ ചെന്ന് അതിനെ ഉമ്മവെച്ചു. എന്നാൽ അപ്പോഴും പാമ്പിന്റെ ശ്രദ്ധ ആ കറുത്ത തുണിയിൽ ആയതിനാൽ അത് ആ പെൺകുട്ടിയെ ഉപദ്രവിച്ചില്ല. രണ്ടാമത് വീണ്ടും രാജവെമ്പാലയ്ക്ക് പെൺകുട്ടി ഉമ്മ കൊടുക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴും രാജവെമ്പാല പെൺകുട്ടിയെ ഒരു രീതിയിലും ഉപദ്രവിച്ചില്ല. ചുറ്റുമുള്ളവർ പെൺകുട്ടിയുടെ പ്രകടനം കണ്ട് കയ്യടിക്കുന്നതും വീഡിയോയിലുണ്ട്. 

രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ഈ വീഡിയോ world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോക്ക് ഇതുവരെ 30.9k ലൈക്‌സ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ നിരവധി പേർ കമന്റുകളും നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News