Viral Video: ഒരു `കുട്ടി` സൗഹൃദം! കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു
ഒരു `കുട്ടി` സൗഹൃദത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാകുകയാണ്. ഒരു കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോ ആണ് കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നത്.
കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങൾ നമ്മൾ മിക്കവാറും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. വിശപ്പടക്കാൻ ഒന്ന് മറ്റൊന്നിനെ ഇരയാക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാടുണ്ട്. ഇവയ്ക്കിടയിൽ ചില സൗഹൃദങ്ങളുടെ കാഴ്ചയും നമുക്ക് കാണാൻ കഴിയും. അത്തരത്തിൽ ഒരു 'കുട്ടി' സൗഹൃദത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാകുകയാണ്. ഒരു കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോ ആണ് കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നത്.
കുട്ടിയാനയും സീബ്ര കുഞ്ഞും തമ്മിലുള്ള ഈ സൗഹൃദ കാഴ്ച കാണുന്നവരുടെ മനസിനെ സന്തോഷിപ്പിക്കുന്നതാണ്. കാട്ടിൽ വേട്ടയാടുന്നതിന്റെയും കൊന്ന് തിന്നുന്നതിന്റെയുമൊക്കെ വീഡിയോ വരുന്നതിനൊപ്പം ഇത്തരം ചില മനോഹരമായ കാഴ്ചകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. കുട്ടിയാന തന്റെ കുഞ്ഞൻ തുമ്പിക്കൈ കൊണ്ട് സീബ്ര കുഞ്ഞിനെ തലോടുന്ന പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. ഏതായാലും ഇരുവരം നല്ല സൗഹൃദം പങ്കിടുന്നത് വീഡിയോയിൽ കാണാം.
Also Read: Viral Video: ഇത് ഇലയല്ല! എന്റെ ചെവിയാ...നായയുടെ ചെവി തിന്നാൻ നോക്കുന്ന ആട്ടിൻകുട്ടി
31 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Yog എന്ന ട്വിറ്ററിൽ അക്കൗണ്ടിൽ നിന്നാണ്. രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. പതിനായിരത്തിലധികം പേർ വീഡിയ ലൈക്ക് ചെയ്യുകയും ചെയ്തു.
Biggest Supermoon 2022 : ഏറ്റവും വലിയ സൂപ്പർമൂൺ ദൃശ്യമാകുന്നു; എന്താണ് സൂപ്പർമൂൺ, എങ്ങനെ കാണാം, തുടങ്ങി അറിയേണ്ടതെല്ലാം
Supermoon 2022 Time : 2022 ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്ന്. ജൂലൈ 13 ബുധനാഴ്ച രാത്രി ദൃശ്യമാകും. ഈ വര്ഷം ആകെ മൂന്ന് സൂപ്പർമൂണുകളാണ് ദൃശ്യമാകുന്നത്. അതിൽ രണ്ടാമത്തെ സൂപ്പർമൂൺ പ്രതിഭാസമാണ് ജൂലൈ 13 ന് ദൃശ്യമാകുന്നത്. നാസ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആഗസ്റ് 12 നാണ് ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ദൃശ്യമാകുക. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ കാണുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണെന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകും.
ചന്ദ്രനെയും നിലാവിനെയും ഏറ്റവും ഭംഗിയോടെ കാണാൻ കഴിയുന്ന സമയമാണിത്. അതേസമയം മഴക്കാലമായതിനാൽ മഴ ചന്ദ്രന്റെ ഈ ദൃശ്യഭംഗി മറയ്ക്കാനും സാധ്യതയുണ്ട്. എന്നാൽ കാർമേഘം ഇല്ലെങ്കിൽ ഈ വര്ഷം ചന്ദ്രനെ ഏറ്റവും ഭംഗിയിൽ കാണാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. ജൂലൈ 13 ബുധനാഴ്ച്ച ദൃശ്യമാകുന്ന സൂപ്പർ മൂൺ പിന്നീട് മൂന്ന് ദിവസം വരെ കാണാൻ സാധിക്കുമെന്നാണ് നാസ പുറത്തുവിടുന്ന വിവരം.
ജൂലായിലെ ഈ സൂപ്പർമൂണിനെ ബക്ക് സൂപ്പർമൂൺ എന്നും വിളിക്കാറുണ്ട്. എല്ലാ വർഷവും കൊമ്പുകൾ കൊഴിക്കുന്ന ആൺ മാനുകൾക്ക് പുതിയ കൊമ്പുകൾ മുളയ്ക്കുന്ന സമയമാണിത്. അതിനാലാണ് ഈ സൂപ്പർമൂണിനെ ബക്ക് സൂപ്പർമൂണെന്ന് വിളിക്കുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏകദേശം 3.85 ലക്ഷം കിലോമീറ്ററാണ്. പക്ഷെ ഈ സൂപ്പർ മൂണിന് ഇവ തമ്മിലുള്ള ദൂരം 3.57 ലക്ഷം കിലോമീറ്ററായി കുറയും. അതിനാൽ തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകർഷണവും കൂടും. അത് കാരണം വേലിയേറ്റവും വേലിയിറക്കവും വൻതോതിൽ വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...