വൈറൽ വീഡിയോ: മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ വളരെ രസകരമാണ്. വിവിധ മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇത്തരത്തിൽ ആനകൾ അവരുടെ ഒത്തൊരുമയും സ്നേഹവും പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുളത്തിൽ വീണ ആനക്കുട്ടിയെ ആനക്കൂട്ടം രക്ഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗബ്രിയേൽ കോർണോ എന്ന ഉപയോക്താവ് ശനിയാഴ്ച ട്വിറ്ററിൽ പങ്കിട്ട വീഡിയോ ദക്ഷിണ കൊറിയയിലെ സിയോൾ മൃഗശാലയിൽ നിന്നുള്ളതാണ്. 9,25,000ൽ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 49,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ആനക്കുട്ടിയും അമ്മയും കുളത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ പെട്ടെന്ന് ആനക്കുട്ടി വെള്ളത്തിൽ വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. അമ്മ ആന പരിഭ്രാന്തിയോടെ വെള്ളത്തിൽ നിന്ന് ആനക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് കണ്ട മറ്റൊരു ആന സഹായത്തിന് എത്തുന്നു.



ALSO READ: Viral video: കയറിന് മുകളിലിരുന്ന് കൂളിങ് ​ഗ്ലാസും വച്ച് കൂളായി പഴം തിന്നുന്ന ആളെ കണ്ടോ; മാസ്സെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ


തുമ്പിക്കൈ വെള്ളത്തിന് മുകളിൽ നിർത്താൻ പാടുപെടുന്ന ആനക്കുട്ടി മുങ്ങിമരിക്കാൻ പോകുന്നതുപോലെ തോന്നും. ഉടൻ രണ്ട് ആനകളും വെള്ളത്തിലേക്ക് ഇറങ്ങി. തുടർന്ന് കുളത്തിന്റ ആഴം കുറഞ്ഞ ഭാ​ഗത്തേക്ക് ആനക്കുട്ടിയെ എത്തിച്ചു. അവരുടെ പെട്ടെന്നുള്ള പ്രവൃത്തിയും നിസ്വാർത്ഥതയും ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചു. ആനകൾ എത്ര സഹജീവി സ്നേഹമുള്ളവരാണെന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.