Viral Video: കൊല്ലാൻ വട്ടമിട്ട് സ്രാവുകൾ, ഇടയിൽ കുടുങ്ങി പോയ ബോട്ട്- പിന്നെ നടന്നത്
Viral Video: നിരവധി സ്രാവുകൾക്കിടയിൽ കുടുങ്ങി പോയ ഒരു മീൻ പിടുത്ത ബോട്ടാണ് ദൃശ്യങ്ങളിൽ. ലൂസിയാന തീരത്താണ് സംഭവം. 20-ൽ അധികം സ്രാവുകളാണ് കടലിൽ ബോട്ടിന് ചുറ്റും വായ പൊളിച്ച് പാഞ്ഞടുക്കുന്നത്
കാട്ടിൽ വന്യമൃഗങ്ങളെ പോലെ തന്നെ കടലിലും ചില വന്യ ജീവികളുണ്ട്. ഒരു പക്ഷെ കാട്ടിലെ മൃഗങ്ങൾ പ്രതികരിക്കുന്നതിലും ഭീകരമായായിരിക്കും ഇവ പ്രതികരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം ജീവികളോട് അൽപ്പം അകലം പാലിക്കുന്നതാണ് നല്ലത്. എന്നാൽ മീൻ പിടുത്തക്കാർക്ക് അത് പറഞ്ഞിരിക്കാൻ പറ്റില്ലല്ലോ. അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.
നിരവധി സ്രാവുകൾക്കിടയിൽ കുടുങ്ങി പോയ ഒരു മീൻ പിടുത്ത ബോട്ടാണ് ദൃശ്യങ്ങളിൽ. ലൂസിയാന തീരത്താണ് സംഭവം. 20-ൽ അധികം സ്രാവുകളാണ് കടലിൽ ബോട്ടിന് ചുറ്റും വായ പൊളിച്ച് പാഞ്ഞടുക്കുന്നത്. സംഭവം എന്തായാലും അധികം വൈകാതെ ട്വിറ്ററിൽ വൈറലായി.
ട്വിറ്ററിൽ സയൻസ് ഗേൾ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയത്തിനുള്ളതിൽ 3 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 2000-ൽ അധികം പേർ ഇത് ലൈക്ക് ചെയ്യുകയും 414 പേർ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.
സ്രാവുകളെ പറ്റി
ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ് ചിലയിനം സ്രാവുകൾ ആക്രമണകാരികളുമാണ്. എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് ഇവ. മിക സ്രാവ്കളും മാംസഭോജികൾ ആണ്. എന്നാൽ 3 ഇനം സ്രാവുകൾ സസ്യഭോജികൾ ആണ്ഇന്ന് അറിയപ്പെടുന്ന 440 തരം സ്രാവുകൾ ലോകത്തുണ്ട്. തിമീംഗലസ്രാവ് ആണ് ഇവയിൽ ഏറ്റവും വലുത് (ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യങ്ങളിൽ ഒന്നാണ് വേൽ ഷാർക്ക്) 12.65 മീറ്റർ ആണ് ഇന്ന് വരെ കിട്ടിയതിൽ ഏറ്റവും വലുതിന്റെ നീളം. സ്രാവുകൾ ആക്രമണകാരികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ 375 ഇനം സ്രാവുകളിൽ 30 ഇനത്തിലുള്ളവ മാത്രമേ മനുഷ്യരെ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...