സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ആളുകൾക്ക് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാൻ താത്‌പര്യവും വീഡിയോകളിലാണ്. പലപ്പോഴും ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ എത്തുന്ന വീഡിയോകൾ കൊണ്ടിരിക്കുമ്പോൾ ആളുകൾ സമയം പോകുന്നത് പോലും അറിയാറില്ല. അതിനാൽ തന്നെ ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ കോമഡി സീനുകളും ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് വിഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിൽ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്‌പര്യം വളരെ കൂടുതലാണ് താനും. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് കാര്യമായി അറിയാത്തതും, അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് പലപ്പോഴും മൃഗങ്ങളുടെ വിഡിയോകളോടുള്ള ആളുകളുടെ താത്‌പര്യം വർധിക്കാൻ കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഒരു തവളയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന ഒരു ഉരഗ ജീവിയാണ് തവള. വിവിധ നിറത്തിലുള്ള തവളകളെ കണ്ടു വരാറുണ്ട്. ഇതിൽ തന്നെ ശരീരത്തിൽ വിഷാംശമുള്ള വളരെ അപകടകാരികളായ തവളകളും ഉൾപ്പെടും. തവളകൾ സാധാരണയായി വെള്ളത്തിലാണ് മുട്ടയിടാറുള്ളത്. ഈ തവള കുഞ്ഞുങ്ങളെയാണ് വാൽമാക്രി എന്ന് പറയാറുള്ളത്. ചെറിയ തുമ്പിയെയും, തേനീച്ചകളെയും, ചെറു ജീവികളെയും ഒക്കെയാണ് തവളകൾ ഭക്ഷിക്കാറുള്ളത്. അത്തരത്തിൽ ഉള്ള ഒരു തവളയ്ക്ക് ലഭിച്ച ഒരു അകിടിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral video: ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം, പാമ്പിന്റെ പുറത്ത് കിടക്കാമോ?; വൈറലായി വീഡിയോ


വീഡിയോ കാണാം 



ഫിജിന് എന്ന ട്വിറ്റെർ പേജിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.  വളരെ പച്ചപ്പുള്ള ഒരു സ്ഥലത്ത് വെള്ളത്തിലിരിക്കുന്ന തവള ഒരു കുഞ്ഞ് തേനീച്ചയെ പിടിക്കാൻ നോക്കിയപ്പോൾ ഉണ്ടായ അബദ്ധമാണ് വീഡിയോയിൽ ഉള്ളത്. തവള നാക്ക് കൊണ്ട് പിടിച്ച് തേനീച്ചയെ കഴിക്കാൻ ശ്രമിക്കുമ്പോൾ തേനീച്ച തവളയെ തൂക്കിയെടുത്ത് പറക്കുകയാണ്. മൂന്ന് ദിവസം മുമ്പ് പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ 7 മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു. എന്നാൽ ഈ വീഡിയോ ഒരു പരസ്യത്തിന്റെ ഭാഗമാണെന്നും, സത്യമല്ലെന്നും ചിലർ കമ്മന്റ് ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്