Viral video: ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം, പാമ്പിന്റെ പുറത്ത് കിടക്കാമോ?; വൈറലായി വീഡിയോ

പാമ്പിന്റെ ഭക്ഷണമാണ് തവള, എലി, വണ്ട് എന്നിവ. എന്നാൽ ആപത്ഘട്ടത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 05:21 PM IST
  • വെള്ളത്തിൽ തവളയും എലിയും വണ്ടും പാമ്പിന്റെ പുറത്ത് ഇരിക്കുന്നത് കാണാം
  • ടാങ്കിനുള്ളിലായതിനാൽ ഇവയ്ക്ക് നീന്തി രക്ഷപ്പെടാനും സാധിക്കുന്നില്ല
  • തുടർന്ന് രക്ഷാപ്രവർത്തകരെത്തി എല്ലാ ജീവികളെയും രക്ഷിച്ചു
  • വീഡിയോയിൽ കാണുന്ന പാമ്പിനെയും തവളയെയും എലിയെയുമെല്ലാം രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നാണ് പറയുന്നത്
Viral video: ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം, പാമ്പിന്റെ പുറത്ത് കിടക്കാമോ?; വൈറലായി വീഡിയോ

ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം എന്ന പഴഞ്ചൊല്ല് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ആപത്ഘട്ടത്തിൽ പാമ്പിന് മേൽ കിടന്ന് രക്ഷപ്പെടുകയാണ് കുറച്ച് പേർ. പാമ്പിന് മുകളിൽ കിടന്ന് രക്ഷപ്പെട്ട ആ കുറച്ച് പേർ ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. നമ്മൾ പഠിച്ച ആവാസ വ്യവസ്ഥ സൈക്കിളിൽ പാമ്പിന്റെ ഭക്ഷണമായ തവള, എലി, വണ്ട് എന്നിവയാണവ. പാമ്പിന്റെ ഭക്ഷണമാണ് ഈ മൂന്ന് പേരും. തവളയുടെയും എലിയുടെയും ഭക്ഷണമാണ് അടുത്ത ആൾ. എന്നാൽ ആപത്ഘട്ടത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നു.

ക്വീൻസ്‍ലാൻഡിൽ നിന്നുള്ള വീഡിയോയാണ് യൂട്യൂബിൽ ഹിറ്റായിരിക്കുന്നത്. ക്വീൻസ്‍ലാൻഡിൽ കനത്ത മഴയാണ്, ഇതേ തുടർന്ന് വെള്ളം നിറഞ്ഞ ഒരു ടാങ്കിൽ നിന്നും ചിത്രീകരിച്ച വീഡിയോ ക്ലിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്. വെള്ളത്തിൽ തവളയും എലിയും വണ്ടും പാമ്പിന്റെ പുറത്ത് ഇരിക്കുന്നത് കാണാം. ടാങ്കിനുള്ളിലായതിനാൽ ഇവയ്ക്ക് നീന്തി രക്ഷപ്പെടാനും സാധിക്കുന്നില്ല.

തുടർന്ന് രക്ഷാപ്രവർത്തകരെത്തി എല്ലാ ജീവികളെയും രക്ഷിച്ചു. വീഡിയോയിൽ കാണുന്ന പാമ്പിനെയും തവളയെയും എലിയെയുമെല്ലാം രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നാണ് പറയുന്നത്. പരസ്പരം ആഹാരമാകുന്ന ജീവികൾ പോലും ആപത്ഘട്ടത്തിൽ ഒറ്റക്കെട്ടാണെന്നും മനുഷ്യൻ ഇത് കണ്ടെങ്കിലും പഠിക്കണമെന്നുമാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News