Viral Video: ഇഴജന്തുക്കളിൽ ഏറ്റവും അപകടകാരികളായ ഒന്നാണ് പാമ്പുകൾ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വിവിധ ഇനം പാമ്പുകളിൽ രാജവെമ്പാലയെ ഏറ്റവും അപകടകാരിയായ പാമ്പായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ അപകടകാരികളിൽ രണ്ടാമത്തേത് റാറ്റിൽസ്നേക്ക് ആണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പാമ്പുകടിയേറ്റ് പ്രതിവർഷം 81,000 മുതൽ 1,38,000 വരെ ആളുകൾ മരിക്കുന്നുവെന്നാണ്. ചിലർ പാമ്പുകളിൽ നിന്നും വളരെയധികം മാറി നിൽക്കുന്നവരാണ്.  എന്നാൽ ചിലർ ഈ പാമ്പുകളെ തീരെ പേടിയില്ലാത്തവരും ആണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  Chandler’s Wild Life എന്ന യൂട്യൂബ് ചാനലിൽ 3 വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ വീണ്ടും വൈറലാകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ്  അപകടകാരിയായ രണ്ട് പാമ്പുകളെ അതായത് ഒരു രാജവെമ്പാലയേയും ഒരു റാറ്റിൽ സ്‌നേക്കിനെയും  കുളിപ്പിക്കുന്നതും അതിനിടയിൽ കാണിക്കുന്ന സ്റ്റണ്ടും. വീഡിയോയുടെ തുടക്കം ലൈസൻസുള്ള വന്യജീവി പ്രവർത്തകനായ ചാൻഡലർ പാമ്പിന്റെ കൂട്ടിൽ നിന്ന് ഒരു പെട്ടി പുറത്തെടുക്കുന്നിടത്താണ്.   ശേഷം അയാൾ പെട്ടിയുടെ മൂടി ഉയർത്തുമ്പോൾ അതിനുള്ളിൽ ദേ.. ഇരിക്കുന്നു ഒരു ഭീമൻ രാജവെമ്പാല.  ഇയാൾ സമർത്ഥമായി ഇഴജന്തുക്കളെ ബോക്സിൽ നിന്ന് കൈകൊണ്ട് ഉയർത്തി വെള്ളം നിറഞ്ഞ ഒരു ട്യൂബിൽ ഇടുന്നത് നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 



Also Read: മനസിൽ ലഡ്ഡു പൊട്ടി... I LOVE YOU പറഞ്ഞ് വരനെ ചുംബിക്കുന്ന വധു..! വീഡിയോ വൈറൽ


ശേഷം ആ യുവാവ് മറ്റൊരു റാറ്റിൽ സ്‌നേക്കിന്റെ അടുത്ത നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  അതിനെയും ആ യുവാവ് വളരെ സാവധാനം പുറത്തെടുത്ത് വെള്ളം നിറച്ച മറ്റൊരു ടബ്ബിൽ അയക്കുന്നുണ്ട്.  ഏതാണ്ട് 30 മിനിറ്റിനു ശേഷം അവൻ പാമ്പുകളെ ബാത്ത് ടബ്ബിൽ നിന്ന് നീക്കം ചെയ്യുകയും ശേഷം അവയെ വീണ്ടും കൂട്ടിലേക്ക് ആക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ വീണ്ടും വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 13,643,646 വ്യൂസും 180 k ലൈക്‌സും ആൺ ലഭിച്ചിരിക്കുന്നത്. കൂടാതെ നിരവധി കമൻറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.