സിംഹങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ കാട്ടിൽ എത്തി: പിന്നെ സംഭവിച്ചത് - വീഡിയോ
കാട്ടിലെ സിംഹക്കൂട്ടത്തിലേക്ക് സ്യൂട്ടും ബൂട്ടും ധരിച്ചെത്തിയ ഒരാൾ ഫുട്ബോൾ കളിക്കുന്നു
കാട്ടിൽ സിംഹത്തെ നേരിടാൻ മറ്റൊരു മൃഗത്തിനും ധൈര്യമില്ല. മനുഷ്യന്റെ കാര്യം പിന്നെ പറയണോ. എന്നാൽ യാതൊരു സുരക്ഷയുമില്ലാതെ ഒരാൾ സിംഹങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയാൽ എന്തായിരിക്കും പിന്നെ അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് വൈറലായത്.
കാട്ടിലെ സിംഹക്കൂട്ടത്തിലേക്ക് സ്യൂട്ടും ബൂട്ടും ധരിച്ചെത്തിയ ഒരാൾ ഫുട്‌ബോൾ കളിക്കുന്നതാണ് വീഡിയോയിൽ. അപ്പോൾ തന്നെ അവനും സിംഹങ്ങളും തമ്മിൽ ഒരു ഫുട്ബോൾ മത്സരം ആരംഭിക്കുന്നു. അധികം താമസിക്കാതെ എല്ലാ സിംഹങ്ങളും അയാളോടൊപ്പം ഫുട്ബോൾ കളിക്കുന്ന തിരക്കിലായി.
ALSO READ: Viral Video : രാജവെമ്പാലയെ ആക്രമിച്ച് അണ്ണാൻ; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ
സാധാരണയായി സിംഹങ്ങൾ തങ്ങളുടെ അടുത്ത് വരുന്ന ഏതൊരു വ്യക്തിയെയും മൃഗത്തെയും ഇരയായാണ് കണക്കാക്കുന്നത്. എന്നാൽ ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന രംഗം കാണുമ്പോൾ ആ വ്യക്തിയുമായി ആഴത്തിലുള്ള സൗഹൃദം സിംഹങ്ങൾക്ക് ഉള്ളതായി തോന്നുന്നു. feline.unity എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...