Viral Video: പടക്കപ്പേടി മാറ്റാന്‍ നായയുടെ ചെവി പൊത്തിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടി..!! ഹൃദയം കവരുന്ന വീഡിയോ വൈറല്‍
നിഷ്ക്കളങ്കതയാണ് കൊച്ചു കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകത. തന്നേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളോടും വളര്‍ത്തു മൃഗങ്ങളോടും കുട്ടികള്‍ക്കുള്ള സ്നേഹവും വാത്സല്യവും എടുത്തു പറയേണ്ടതാണ്.
Viral Video: നിഷ്ക്കളങ്കതയാണ് കൊച്ചു കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകത. തന്നേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളോടും വളര്‍ത്തു മൃഗങ്ങളോടും കുട്ടികള്‍ക്കുള്ള സ്നേഹവും വാത്സല്യവും എടുത്തു പറയേണ്ടതാണ്.
വളര്‍ത്തുമൃഗങ്ങള്‍ ഇന്ന് മിക്കവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. വിദേശ രാജ്യങ്ങളില്‍ കുടുംബത്തിന്‍റെ ഭാഗമാണ് വളര്‍ത്തുമൃഗങ്ങള്‍. കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
കൊച്ചുകുട്ടികളും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. അവ അല്‍പമെങ്കിലും അസ്വസ്ഥമാകുന്നതു പോലും പലര്‍ക്കും സഹിക്കില്ല. അത്തരത്തിലുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ ലോകമെങ്ങുമുള്ള നെറ്റിസണ്‍സിന്‍സിന്‍റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
പടക്കത്തിന്‍റെ ശബ്ദം നായകള്‍ക്ക് ഭയമാണ്. പടക്കം പൊട്ടുന്നത് കേട്ടാല്‍ എവിടെ ഒളിക്കാന്‍ സാധിക്കും എന്ന ശ്രമത്തിലായിരിയ്ക്കും നായകള്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന തന്‍റെ നായയെ സംരക്ഷിക്കുകയാണ് ഈ വീഡിയോയില്‍ കാണുന്ന ഈ കൊച്ചു പെണ്‍കുട്ടി.
ചൈനയില്‍നിന്നുള്ളതാണ് ഈ വീഡിയോ. ഈ വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച പെണ്‍കുട്ടി ഒരു നായയെ സ്നേഹപൂര്‍വ്വം തലയില്‍ തലോടി ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.
Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!
ചൈനയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ചൈനയില്‍ ഇപ്പോള്‍ ചാന്ദ്ര പുതുവത്സരാഘോഷങ്ങള്‍ നടക്കുകയാണ്. ആഘോഷത്തിനിടെ പടക്കത്തിന്‍റെ ശബ്ദം കേട്ട നായ പേടിച്ചരണ്ട് കാലുകള്‍ കൂട്ടിവെച്ച് കൂനിക്കൂടിയിരിക്കുകയാണ്. പേടിച്ചിരിയ്ക്കുന്ന തന്‍റെ നായയെ സംരക്ഷിക്കാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുകയാണ് ഈ കൊച്ചു പെണ്‍കുട്ടി.
ആദ്യം നായയുടെ തലയില്‍ മൃദുവായി തലോടി അതിനെ ആശ്വസിപ്പിക്കാനായിരുന്നു ശ്രമം.
എന്നാല്‍ ഏറെ ഉച്ചത്തിലുള്ള പടക്കശബ്ദം നായയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതായി കണ്ടതോടെ തന്‍റെ കുഞ്ഞിക്കൈകള്‍ കൊണ്ട് നായയുടെ ഇരു ചെവികളും പൊത്തിപ്പിടിയ്ക്കുകയാണ് പെണ്‍കുട്ടി...!!
വീഡിയോ കാണാം:
തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഗാവോന്‍ നഗരത്തില്‍നിന്നുള്ള ഈ വീഡിയോ ചൈനീസ് ടിക് ടോക്കിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. സമീപത്ത് പടക്കം പൊട്ടിക്കുമ്പോഴെല്ലാം മകളുടെ ചെവി പൊത്തിപ്പിടിച്ച് പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതാണ് കുട്ടി നായയുടെ കാര്യത്തിലും ചെയ്തത്...!!
പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച പെണ്‍കുട്ടിയുടെ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. കുട്ടിയുടെ ദയാപൂര്‍വമായ പ്രവൃത്തിയില്‍ സോഷ്യല്‍ മീഡിയ അവളെ അഭിനന്ദനം കൊണ്ടുമൂടകയാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...