Viral Video: യുദ്ധത്തിനിടെ മാതാപിതാക്കൾക്ക് ഹൃദയസ്പർശിയായ സന്ദേശം അയക്കുന്ന യുക്രേനിയൻ സൈനികൻ - വീഡിയോ വൈറൽ
യുദ്ധത്തിനിടെയുള്ള ഒരു യുക്രേനിയൻ സൈനികന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്.
യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിൽ ലോകം മുഴുവൻ ഭീതിയിലാണ്. നിരവധി യുക്രൈനുകാരുടെ ജീവിതം പൂർണ്ണമായും തകർന്നു. എങ്ങും വെടിയൊച്ചകളും ആക്രമണങ്ങളും മാത്രം. ഈ യുദ്ധത്തിനിടെ ജീവന് വേണ്ടി പേരാടുന്ന കുറെയേറെ ജീവിതങ്ങളുമാണ് യുക്രൈനിലെ കാഴ്ച. യുദ്ധത്തിനിടെയുള്ള ഒരു യുക്രേനിയൻ സൈനികന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്.
ഒരു യുക്രേനിയൻ സൈനികൻ തന്റെ കുടുംബത്തിന് സ്നേഹനിർഭരമായ സന്ദേശം നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. 13 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. "അമ്മേ, അച്ഛാ, ഐ ലവ് യു" എന്നാണ് സൈനികൻ പറയുന്നത്. വൈറലായ വീഡിയോ നിരവധി ആളുകളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഈ വീഡിയോ പ്രചരിച്ചത്.
“അവർ വളരെ ചെറുപ്പമാണ്, അവർ ഇതൊന്നും അർഹിക്കുന്നില്ല” എന്നൊരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തു. മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞത് "അവർ പ്രായമായവരാണെങ്കിൽ പോലും, ആരും ഇതിന് അർഹരല്ല," എന്നാണ്. യുദ്ധം നിരവധി പേരുടെ ജീവനും ജീവിതവുമാണ് തകർക്കുന്നത്. ഈ സൈനികന്റെ ഹൃദയസ്പർശിയായ സന്ദേശം റെഡ്ഡിറ്റിൽ മാത്രമല്ല, ട്വിറ്ററിലും ശ്രദ്ധ നേടി. ട്വിറ്ററിൽ ആയിരത്തിലധികം തവണയാണ് വീഡിയോ കണ്ടത്.
Also Read: കീവ് വളഞ്ഞോ റഷ്യൻ സൈന്യം? സെലൻസ്കിയെ ബങ്കറിലേക്ക് മാറ്റി
അതേസമയം റഷ്യൻ സൈന്യം കീവിലെത്തിയതിനെ തുടർന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...