ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്.  അതിൽ പട്ടികളുടെയും പൂച്ചകളുടെയും കോഴിയുടെയും ഒക്കെ വീഡിയോകൾ ഉണ്ടാകാറുണ്ട്. മൃഗാനങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതൽ ആണ് താനും. ഇപ്പോൾ ഒരു കൂട്ടം ഒരുമിച്ച് ശ്രമിച്ചിട്ടും പേടിക്കാത്ത ഒരു കൊക്കിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക മാധ്യങ്ങളിൽ ശ്രദ്ധ നേടുന്ന ഇത്തരം വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു കൂട്ടം പശുക്കളുടെയും ഒരു കൊക്കിന്റെയും വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കണ്ട ആളുകൾ ഒരേ സമയം പൊട്ടിച്ചിരിക്കുകയും, അത്ഭുതപ്പെടുകയും ചെയ്തിരിക്കുകയാണ്. പശുക്കൾ എത്ര ശ്രമിച്ചിട്ടും കോക്കിൽ ഭയത്തിന്റെ ഒരു ലാഞ്ചന പോലും കൊണ്ട് വരാൻ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം.


ALSO READ: Viral Video : കുരങ്ങന് സ്നേഹത്തോടെ ഭക്ഷണം കൊടുത്ത് പെൺകുട്ടി; ഞെട്ടിച്ച് കുരങ്ങന്റെ പ്രതികരണം


വീഡിയോയിൽ ഒരു പാടത്തിന്റെ നടുക്ക് ഒരു കൊക്കിരിക്കുന്നത് കാണാം. ഒപ്പം മേയാനെത്തിയ നിരവധി പശുക്കളും ഉണ്ട്. പശുക്കൾ ഓരോത്തരായി കൊക്കിനെ പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ എത്രവട്ടം പശുക്കൾ ശ്രമിച്ചിട്ടും കൊക്ക് ഒരടി പോലും പിറകോട്ട് പോകുകയോ, പറന്നു പോകാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. പകരം തിരിച്ച് കൊത്താനാണ് ശ്രമിക്കുന്നത്.  ഈ വീഡിയോ കണ്ട് ആളുകൾ അത്ഭുതപ്പെട്ടിരിക്കുകയാണ്.



ട്വിറ്ററിൽ വിയേഡ് അനിമൽസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കു  വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്നര ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. 17000 ത്തിലധികം ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ വീഡിയോ റീട്വീറ്റും ചെയ്തിട്ടുണ്ട്. ചില ആളുകൾ വീഡിയോയ്ക്ക് കമന്റായി തങ്ങൾ വളർത്തുന്ന കൊക്കുകളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.