മിക്ക മൃ​ഗങ്ങൾക്കും നീന്താനുള്ള കഴിവുണ്ട്. പല മൃ​ഗങ്ങളും നീന്തുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ എപ്പോഴെങ്കിലും ഒരു മുയൽ നീന്തുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാവില്ലായിരിക്കും. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കാം. മുയലിനും നീന്താനുള്ള കഴിവുണ്ട് എന്നത് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

naturre എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു നദിയുടെ കരയിൽ നിൽക്കുന്ന മുയലിനെയാണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുക. അക്കരെ എത്താൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച് നിൽക്കും പോലെ അൽപ നേരം നിന്നതിന് ശേഷം നേരെ വെള്ളത്തിലേക്ക് ചാടി നീന്തുന്നത് വീഡിയോയിൽ കാണാൻ കഴിയും. ശരിക്കും കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ദൃശ്യമാണിത്. ഒരിക്കൽ പോലും ഒരു മുയൽ നീന്തുന്നത് കാണാത്തവർ ശരിക്കും ഈ വീഡിയോ കണ്ടാൽ ഒന്ന് ഞെട്ടും. 



 


Also Read: Viral Video: "ഇത് ഞാൻ അങ്ങ് എടുക്കുവാ", കൂട് ഉണ്ടാക്കാൻ കാക്ക കണ്ടെത്തിയ മാർ​ഗം


 


വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. എല്ലാവരും പറയുന്നത് ഒരേ കാര്യമാണ്. ഒരു മുയൽ നീന്തുന്നത് ഇതുവരെ കണ്ടിട്ടില്ല എന്ന്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ തന്നെ അത്തരത്തിലുള്ളതാണ്. നീന്തുന്ന മുയലിനെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധി പേർ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.