വൈറൽ വീഡിയോ: വന്യജീവികളുടെ വീ‍‍‍ഡിയോകൾ കാണാൻ ഭൂരിഭാ​ഗം ആളുകൾക്കും താൽപര്യമുണ്ട്. വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. അതിനാൽ തന്നെ വനവുമായും വന്യജീവികളുമായും ബന്ധപ്പെട്ട വീഡിയോകൾ വളരെ വേ​ഗത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറാലാകാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം വീഡിയോകളിൽ നിന്ന് സസ്യജന്തുജാലങ്ങളെക്കുറിച്ചും വിവിധതരം ജീവജാലങ്ങളെക്കുറിച്ചും ധാരാളം വിവരങ്ങൾ ലഭിക്കുന്നു. മൃ​ഗങ്ങൾ വേട്ടയാടുന്ന ദൃശ്യങ്ങളും പരസ്പരം സഹായിക്കുന്ന വീഡിയോകളും ഇത്തരത്തിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.


ALSO READ: Viral Video: ജനവാസ മേഖലയിൽ കൂളായി നടക്കുന്ന കടുവ; തോക്കുമായി നേരിടാനിറങ്ങിയ മനുഷ്യൻ- വീഡിയോ


ഒരു മുതല മാനിന്റെ കാലിൽ പിടിച്ച് കുളത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മാൻ വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ  മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നു. ഈ സമയമത്രയും, കുളത്തിനടുത്തുള്ള മരങ്ങൾക്ക് പിന്നിൽ ഒരു പുള്ളിപ്പുലി മാനിനെ വിഴുങ്ങാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.


മാൻ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രാണരക്ഷാർഥം ഓടുമ്പോൾ, പുള്ളിപ്പുലി മാനിന് മുകളിലേക്ക് കുതിച്ചു. അടുത്തതായി സംഭവിക്കുന്നത് നിങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പലർക്കും ഇത് ഇഷ്ടപ്പെട്ടേക്കില്ല. എന്നാൽ, പ്രകൃതിയുടെ ആവാസവ്യവസ്ഥ അങ്ങനെയാണ്. @LatestSightings എന്ന യൂട്യൂബ് ചാനലിൽ ഷെയർ ചെയ്ത വീഡിയോ 90 ലക്ഷത്തിലധികം പേർ കണ്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.