വൈറൽ വീഡിയോ: പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ മെയിൻ ലാൻഡിങ് ​ഗിയർ ടയർ താഴേക്ക് പതിച്ചു. ഇറ്റലിയിലെ ടറന്റോയിൽ നിന്ന് പറന്നുയർന്ന ചരക്ക് വിമാനത്തിന്റെ ടയറുകളാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം താഴേക്ക് വീണത്. ഇറ്റലിയിലെ ടാരന്റോയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അറ്റ്‌ലസ് എയർ നടത്തുന്ന ബോയിംഗ് 747 ഡ്രീംലിഫ്റ്ററിന്റെ പ്രധാന ലാൻഡിംഗ് ഗിയർ ടയർ നഷ്ടപ്പെട്ടു. പറന്നുയർന്ന് നിമിഷങ്ങൾക്കകം ഗിയർ ടയർ നഷ്ടപ്പെട്ട വിമാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

ബോയിംഗ് 787 ഡ്രീംലൈനർ ഘടകങ്ങൾ കൊണ്ടുപോകാൻ പ്രധാനമായും ഉപയോഗിച്ചിരുന്ന ഭീമൻ വിമാനം, ടേക്ക് ഓഫ് കഴിഞ്ഞയുടനെ ലാൻഡിംഗ് ഗിയർ നഷ്ടപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചാൾസ്‌റ്റണിലേക്കാണ് വിമാനം പുറപ്പെട്ടത്. ടയർ പൊട്ടിയ സ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കാണാൻ സാധിക്കും. ആർക്കും പരിക്കേറ്റിട്ടില്ല. വലിയ അപകടം കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡ്രീംലിഫ്റ്ററിന് ക്രൂ ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ ലൈസൻസ് ഇല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.