കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത്. സിംഹത്തിന്റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിരവധി കാണാറുണ്ട്. മറ്റു മൃ​ഗങ്ങളെ വേട്ടയാടുന്നതും ഒക്കെയായി വീഡിയോകൾ ഒരുപാട് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. എന്നാൽ സിംഹം വേട്ടയാടുന്നതിന്റെ ഭയപ്പെടുത്തുന്ന വീഡിയോകൾ മാത്രമല്ല സിംഹത്തിന്റെ മറ്റ് രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. അതിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുഴക്കരയിൽ വെള്ളം കുടിക്കാനെത്തിയ സിംഹത്തിന് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ ആകെ ചിരിപടർത്തിയിരിക്കുന്നത്. കാട്ടിലെ രാജാവ് എന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് തോന്നിപ്പോകും ഈ വീഡിയോ കണ്ടാൽ. ഒരു ചെറിയ ജീവിയുടെ മുൻപിൽ തോറ്റുപോകേണ്ടി വന്നിരിക്കുകയാണ് സിംഹത്തിന്. പുഴക്കരയിൽ എത്തിയ സിംഹത്തെ ആമ ശരിക്കും വെള്ളം കുടിപ്പിച്ചെന്ന് വേണം പറയാൻ. വെള്ളം കുടിക്കാൻ തുടങ്ങിയതും സിംഹത്തെ ആമ ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. 


Also Read:  Viral Video: മൂർഖനെ പിടിക്കുന്ന രീതി കണ്ടോ? കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ


 


വെള്ളം കുടിക്കുന്നതിനിടെ ആമ നിരന്തരം സിംഹത്തെ ശല്യം ചെയ്യുകയാണ്. സിംഹത്തിന്റെ വായുടെ ചുവട്ടിൽ പോയി നിന്ന് ആമ ശല്യം ചെയ്യുകയാണെങ്കിലും ഒരു തവണ പോലും സിംഹം ആമയെ ഉപദ്രവിക്കാനോ വിരട്ടിയോടിക്കാനോ ശ്രമിക്കുന്നില്ല. പകരം ആമയുള്ളിടത്തു നിന്ന് മാറി മാറി പോകുകയാണ്. എത്ര മാറി പോയിട്ടും ആമ സിംഹത്തെ വിടാതെ പിന്തുടർന്നു. സിംഹം പുഴക്കരയിൽ നിന്ന് മാറാൻ ശ്രമിക്കുമ്പോൾ ആമ കരയിലേക്ക് കയറി ചെയ്യുന്നതും വീഡിയോയിൽ കാണാം. 



latestkurger എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണിത്. തന്റെ ജലാശയത്തിൽ നിന്നും ആമ സിംഹത്തെ ഓടിക്കുന്നുവെന്ന രസകരമായ ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.