Magarmach Ka Video :  വന്യമൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമാണ്. ഒരു കാരണവുമില്ലാതെ അതിനെ ഉപദ്രവിക്കാൻ വന്നാൽ പിന്നെ സംഭവിക്കുന്നത് എന്താണെന്ന് പോലും പറയാൻ പറ്റില്ല.ഈ തെറ്റ് അബദ്ധത്തിൽ പോലും സംഭവിക്കരുതെന്നാണ് വിദഗ്ധർ പോലും പറയുന്നത്.

 

ഒരു മുതലയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരാൾ മുതലയുടെ അടുത്ത് ചെന്ന് പിന്നിൽ നിന്ന് അതിനെ പിടിക്കാൻ തുടങ്ങുന്നത് വീഡിയോയിൽ കാണാം. എന്നാൽ അടുത്ത നിമിഷം തന്നെ മുതല  പിറകിലേക്ക് തിരിയുകയും അയാളെ അക്രമിക്കുകയും ചെയ്യുന്നു.

 


 


 

ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടെന്ന് വീഡിയോയിൽ കാണാം. മുതലയുടെ തലക്ക് മുകളിലായി ഒരു വെളുത്ത തുണിയും ഇട്ടിരിക്കുന്നത് കാണാം. എന്നാൽ മുതലക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല. തനിക്ക് പിറകിൽ നിന്നയാളുടെ മേലേക്ക് മുതല ചാടി വീഴുകയും അയാളെ കടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.


 

ഇൻസ്റ്റഗ്രാമിലെ ആനിമൽസ് പവേഴ്സ് എന്ന പേജിലാണ് വീഡിയോ എത്തിയത്. 12000-ൽ അധികം പേരാണ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ ലൈക്ക് ചെയ്തത്. അതേസമയം അപകടകരമായ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്നും വീഡിയോക്ക് താഴെ കമൻറുകൾ വരുന്നുണ്ട്.

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.