വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്യ ജീവികളുടെ വീഡിയോ ഇഷ്ടപ്പെടുന്ന നിരവധി കാഴ്ചക്കാരാണുള്ളത്. എന്നാൽ, ഞെട്ടിപ്പിക്കുന്നതും അതേസമയം രസകരവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ഫ്രൈ പാൻ കയ്യിലെടുത്ത് മുതലയെ ഓടിക്കുന്ന മനുഷ്യന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.



ALSO READ: Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി;പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും


ഓസ്‌ട്രേലിയയിലെ ഡാർവിനിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പബ്ബിലാണ് സംഭവം നടന്നത്. പബ്ബിന് മുന്നിൽ ഒരു മുതല കിടക്കുന്നത് ദ‍ൃശ്യങ്ങളിൽ കാണാം. നായ ഉച്ചത്തിൽ കുരയ്ക്കുന്നത് കേട്ട് ഉടമ കെയ് ഹാൻസൻ കയ്യിൽ ഒരു ഫ്രൈപാനുമായി താഴേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഈ സമയം മുതല കെയ് ഹാൻസണിനെ ആക്രമിക്കാനായി വാ തുറന്ന് വേ​ഗത്തിൽ ഇയാൾക്കടുത്തേക്ക് വരുന്നത് കാണാം. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫ്രൈപാൻ വച്ച് മുതലയുടെ തലയ്ക്ക് അടിച്ച് കെയ് അതിനെ തിരികെ കാട്ടിലേക്ക് വിട്ടു. മൂന്ന് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.