Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി;പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും

ഇടിയുടെ ശക്തിയിൽ കാറിൻറെ ബമ്പറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. അടിയിൽ കുടുങ്ങിയ പുലിക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 01:13 PM IST
  • ഇടിയുടെ ശക്തിയിൽ കാറിൻറെ ബമ്പറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്
  • അടിയിൽ കുടുങ്ങിയ പുലിക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല
  • അധികം താമസിക്കാതെ തന്നെ ചാടി എഴുന്നേറ്റ പുലി തന്നെ സ്ഥലം വിട്ടു
Viral Video: കാറിൻറെ ബോണറ്റിൽ കുടുങ്ങി പുള്ളിപ്പുലി;പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും

ഹൈവേയിൽ വേഗത്തിൽ പോകുന്ന ഒരു കാറിന് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടിയാലോ. എന്തായിരിക്കും ഉണ്ടാവുക.അങ്ങനെ ഒരു  സംഭവത്തിൻറെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. കാറിന് മുന്നിലേക്ക് ചാടിയ പുലിയെ വാഹനം ഇടിച്ചു എന്ന് വീഡിയോയിൽ വ്യക്തമാണ്.

ഇടിയുടെ ശക്തിയിൽ കാറിൻറെ ബമ്പറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. അടിയിൽ കുടുങ്ങിയ പുലിക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല. അധികം താമസിക്കാതെ തന്നെ ചാടി എഴുന്നേറ്റ പുലി തന്നെ സ്ഥലം വിട്ടു. ഇത്രയും നേരം കാർ സ്റ്റാർട്ട് ചെയ്ത് തന്നെ നിർത്തിയിരിക്കുകയായിരുന്നു എന്നതാണ് പ്രത്യേകത.

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്ക് വെച്ചത്. നിരവധി പേരാണ് വീഡിയോക്ക് കമൻറുമായെത്തിയത്. ആർക്കും ധൈര്യമില്ലായിരുന്നോ ആ ജീവിയെ രക്ഷിക്കാൻ, അവൻ ഇനി ജീവിക്കുമെന്ന് തോന്നുന്നുണ്ടോ തുടങ്ങി നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

 

അതേസമയം പുള്ളിപ്പുലി രക്ഷപ്പെടുന്നതിൻറെ ഒരു വീഡിയോ പങ്കുവെച്ച് നടി രവീണ ടണ്ടൻ  “ഈ സുന്ദരിയായ പുള്ളിപ്പുലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... ഗുരുതരമായി പരിക്കേറ്റെങ്കിലും അവൾ അതിനെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.

Also Read: Viral Video: ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നൽകി യുവാവ്, ശേഷം..!

വീഡിയോ കണ്ടതോടെ വന്യജീവി സംരക്ഷരും വിമർശനവുമായി എത്തി.വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഹൈവേകളുടെ വികസനത്തെ പലരും കുറ്റപ്പെടുത്തി. എന്തായാലും നിരവധി പേരാണ് ട്വിറ്ററിൽ വീഡിയോ കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News