Viral Video : സാധാരണ വന്യമൃഗങ്ങളെ കണ്ടാൽ ഭയക്കുന്നത് നമ്മൾ മനുഷ്യരാണ്. എന്നാൽ നമ്മളെ കണ്ട് മൃഗങ്ങൾ പേടിച്ചാൽ എങ്ങനെ ഇരിക്കും? മൃഗങ്ങൾ പെട്ടെന്ന് പേടിക്കുന്നത് കണ്ടാൽ ആരായാലും ഒന്ന് ചിരിച്ച് പോകും. അതും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പുറകിൽ നിന്നും വിളിക്കുമ്പോൾ സിംഹ വരെ  ഒന്ന് ഞെട്ടി പോകും. എന്നാൽ ഇവിടെ സിംഹം അല്ല ഒരു കുരുങ്ങനാണ് പേടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുരങ്ങൻ പേടിക്കുന്നത് ഭീകരമായ ഒരു വസ്തു കണ്ടിട്ടല്ല. സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടിട്ടാണ്. സുന്ദരികളെ കണ്ട് കഴിഞ്ഞാൽ ആരേലും പേടിക്കുമോ? ചിലപ്പോൾ പേടിക്കുമായിരിക്കും അതുകൊണ്ടല്ല ഈ വീഡിയോയിൽ കാണുന്നത് പോലെ കുരങ്ങൻ പേടിക്കുന്നത്. 


ALSO READ : Viral Video: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ


മൃഗശാലയിൽ ചില്ല് കൂട്ടിൽ ഇരിക്കുന്ന ഒരു കുരങ്ങൻ. വേറെ എവിടെയോ ആശാൻ നോക്കിയിരിക്കുകയാണ്. അപ്പോഴാണ് പുറകിൽ നിന്നും പെൺകുട്ടി മെല്ലെ കുരുങ്ങന്റെ അടുക്കലേക്കെത്തുന്നത്. ഇത് കൂടിനുള്ളിൽ ഇരിക്കുന്ന കുരങ്ങൻ അറിയുന്നില്ല. പെൺകുട്ടി മെല്ലേ കുരങ്ങനെ തോണ്ടി വിളിക്കും. ഈ സമയം കുരങ്ങൻ തിരഞ്ഞ് നോക്കുമ്പോൾ പെൺകുട്ടിയെ അടുത്ത് കാണും. അപ്പോൾ കുരങ്ങൻ ഞെട്ടി പോകും. അതും പോരാത്തതിന് കുരങ്ങനെ തന്റെ ഇരിപ്പിടത്തിൽ നിന്നും താഴെ വീഴുകയും ചെയ്യും. കാണാം ആ രസകരമായ വീഡിയോ:



animalsareclumsy എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഏകദേശം 41.8 മില്യണിൽ അധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. പെൺകുട്ടി മേക്കപ്പ് ഇടാത്തതു കൊണ്ടാണ് കുരങ്ങൻ പേടിച്ചതെന്ന് വീഡിയോയ്ക്ക് താഴെയായി ചിലർ കമന്റായി രേഖപ്പെടുത്തി



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.