ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് ചിലപ്പോൾ മൃ​ഗങ്ങളുടെ വീഡിയോ ആകും. നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും ക്യൂട്ടായിട്ടുള്ള വീഡിയോ മുതൽ സിംഹവും പുലിയുമൊക്കെ മറ്റ് മൃ​ഗങ്ങളെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. ഒരു പൂച്ചയുടെയും കുരങ്ങന്റെയും ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവെ നായ്ക്കൾക്ക് കുരങ്ങുകളെ അത്ര ഇഷ്ടമല്ല. എന്നാൽ കുരങ്ങുകളുമായി ചങ്ങാത്തം കൂടാൻ പൂച്ചകൾക്ക് ഒരു പ്രശ്നവുമില്ലെന്ന് ഈ വീഡിയോയിൽ നിന്ന് മനസിലാക്കാം. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നൊക്കെ പറയും പോലെ ആയിരുന്നു ഇവരുടെ സ്നേഹ പ്രകടനങ്ങൾ എന്ന് കാണുന്ന ഏവർക്കും ഒരു നിമിഷം തോന്നിപ്പോകും. പൂച്ചയെ കണ്ടയുടൻ കുരങ്ങൻ ആ പൂച്ചയുടെ കാലിൽ ചുംബിക്കുന്നത് കാണാം. പൂച്ചയുടെ ഉടമ കുരങ്ങന് പിടിക്കാൻ പാകത്തിന് പൂച്ചയെ പിടിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് കുരങ്ങൻ പൂച്ചയുടെ മുഖത്ത് ചുംബിക്കാൻ ശ്രമിക്കുമ്പോൾ അത് മാറിക്കളയുകയാണ്. പിന്നീട് കുരങ്ങൻ മറ്റ് കുരങ്ങുകൾക്കൊപ്പം പോയി ചേരുന്നതും വീഡിയോയിൽ കാണാം. 



 


'naturre' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേർ ലൈക്ക് ചെയ്തു. ഇവരുടെ സ്നേഹ പ്രകടനങ്ങൾ ശരിക്കും സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. കുരങ്ങന്റെ പ്രവൃത്തി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.