Viral Video of Monkey Comforts Man: മനുഷ്യരെ പോലെ തന്നെ മൃ​ഗങ്ങൾക്കും അവരുടേതായ വികാരങ്ങൾ ഉണ്ടെന്നുള്ളത് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണല്ലോ? അതു കൊണ്ടാണല്ലോ അവയും പല കാര്യങ്ങളിലും റിയാക്ട് ചെയ്ത് നമ്മൾ കാണുന്നത്. വികാരങ്ങളുടെ കാര്യം വരുമ്പോൾ മനുഷ്യർക്കും മൃ​ഗങ്ങൾക്കും ഏറെ സമാനതകളുണ്ടെന്നത് ശരിയായിട്ടുള്ള ഒരു കാര്യമാണ്. അതിന് ഒരുപാട് തെളിവുകൾ ഇന്റർനെറ്റിൽ നമുക്ക് കാണാൻ കഴിയും. മൃ​ഗങ്ങൾക്ക് ദേഷ്യം വരുന്നതും സങ്കടം വരുന്നതുമായ നിരവധി വീഡിയോകൾ ഇന്ന് ഇന്റനെറ്റിൽ നമ്മൾ കാണാറുള്ളതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലൊരു വീഡിയോ ആണ് ഇവിടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓൺലൈനിൽ വൈറലായ ഈ വീഡിയോയിൽ ഒരു മനുഷ്യനെയും ഒരു കുരങ്ങിനെയും നമുക്ക് കാണാം. എന്തോ കാര്യത്തിൽ വിഷമിച്ചിരിക്കുകയാണ് വീഡിയോയിൽ കാണുന്ന മനുഷ്യൻ. അത് കണ്ട് തന്റെ മടിയിൽ കിടക്കാൻ ആം​ഗ്യം കാണിക്കുകയാണ് കുരങ്ങൻ. പിന്നീട് കുരങ്ങൻ മടിയിൽ കിടന്ന ആളെ അത് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. കുരങ്ങന് ഷർട്ടും പാന്റ്സും ധരിപ്പിച്ചിട്ടുണ്ട്. 



Also Read: Viral Video: മരണം മുന്നിൽ കണ്ട നിമിഷം, പാരാ​ഗ്ലൈഡർക്ക് സംഭവിച്ചത്; വൈറലായി വീഡിയോ


 


59.748 farklı hayvan എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്. 21 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 3.3 മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു. 44000ത്തിലധികം പേർ ലൈക്ക് ചെയ്യുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു. 


Indigo : പതിനാറാം വാർഷികത്തിൽ മധുരപ്പതിനാറ് ഓഫറുമായി ഇൻഡിഗോ


IndiGo 'Sweet 16' Anniversary sale : ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ ആഭ്യന്തര സർവീസ് 16 വർഷം തികച്ചു. എവിയേഷൻ മേഖലയിൽ പതിനാറ് വയസ് തികയ്ക്കുന്നു ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറാണ് മുന്നോട്ട് വെക്കുന്നത്. സ്വീറ്റ് 16 എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഓഫറിലൂടെ കമ്പനിയുടെ എല്ലാ ആഭ്യന്തര സർവീസുകൾക്കാണ് ഗുണം ലഭിക്കുന്നത്. 


ഇന്ന് ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കുന്ന ഓഫർ നാളെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും. ഈ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത് 1616 രൂപയ്ക്കാണ്. ഓഗസ്റ്റ് 18 മുതൽ 2023 ജൂലൈ 16 വരെയുള്ള കാലയളവിലുള്ള ടിക്കറ്റുകൾക്കാണ് ഓഫർ ബാധമാകുക. 


ഇതിന് പുറമെ വിമാനക്കമ്പനി മുന്നോട്ട് സേവനങ്ങൾക്ക് 25 ശതമാനം കിഴിവ് ലഭിക്കും. കൈ-ചിങ് കാർഡ് വഴിയെടുക്കുന്ന 6ഇ റിവാർഡുകൾക്കാണ് ഓഫർ ലഭിക്കുന്നത്. 1000 റിവാർഡ് പോയിന്റെ വരെയാണ് ലഭിക്കുന്നത്. ഒപ്പം എഎസ്ബിസി ക്രെഡിറ്റ് കാർഡുള്ളവർക്ക് 800 രൂപ വരെ 5 ശതമാനം അധികം കിഴിവ് ലഭിക്കുന്നതാണ്. ഏറ്റവും കുറഞ്ഞത് 3500 രൂപയുടെ ഇടപാട് നടത്തിയാൽ മാത്രമെ ഓഫർ ലഭ്യമാകൂ.


2006ലാണ് ഇൻഡിഗോ ഇന്ത്യയിൽ സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് നാലിന് ന്യൂ ഡൽഹിയിൽ നിന്ന് ഇംഫാലിലേക്കാണ് വിമാനക്കമ്പനി ആദ്യ സർവീസ് നടത്തുന്നത്. ഇന്ത്യയിൽ ബജറ്റ് വിമാനക്കമ്പനി എന്ന പേരെടുത്ത ഇൻഡിഗോ ക്രമേണ എവിയേഷൻ മാർക്കറ്റിലെ ബഹുഭൂരിപക്ഷം ഓഹരി പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം 2011ൽ രാജ്യാന്തര സർവസീനും ഇൻഡിഗോ തുടക്കമിട്ടു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.