Viral Video: ഒറാങ്ങുട്ടാൻ പുകവലിക്കുന്നത് കണ്ടിട്ടുണ്ടോ? ട്വിറ്ററിൽ വിമർശനങ്ങൾക്ക് വഴിവെച്ച വീഡിയോ കാണാം
ഒരു മനുഷ്യൻ എങ്ങനെ സിഗരറ്റ് വലിക്കുന്നോ അതേ രീതിയിൽ സിഗരറ്റ് വിരലുകൾക്കിടയിൽ പിടിച്ച് കൊണ്ടാണ് ഒറാങ്ങുട്ടാൻ പുകവലിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന മൃഗമാണ് ഒറാങ്ങുട്ടാൻ. വിയറ്റ്നാമിലെ മൃഗശാലയിൽ നിന്നുള്ള ഒറാങ്ങുട്ടന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അടുത്തിടെ മൃഗശാലയിൽ ഇരുന്ന് ഒറാങ്ങുട്ടാൻ പുകവലിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ സൈഗോൺ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുമുള്ളതാണ് വീഡിയോ ആണിത്.
ഒരു മനുഷ്യൻ എങ്ങനെ സിഗരറ്റ് വലിക്കുന്നോ അതേ രീതിയിൽ സിഗരറ്റ് വിരലുകൾക്കിടയിൽ പിടിച്ച് കൊണ്ടാണ് ഒറാങ്ങുട്ടാൻ പുകവലിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ആകെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തതോടെ സംഭവത്തിൽ വിശദീകരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തിയിരുന്നു.
Also Read: Viral Video: പശുക്കളോട് കളിക്കാൻ ചെന്ന പെൺകുട്ടികൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
മൃഗശാലയിൽ എത്തിയ ഒരു അതിഥിയാണ് സിഗരറ്റ് ചുറ്റുമതിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞതെന്നും ജീവനക്കാരല്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. സന്ദർശകരിൽ പലരും ഇത്തരത്തിൽ മൃഗങ്ങളുടെ കൂടുകളിലേക്ക് ഓരോ സാധനങ്ങൾ വലിച്ചെറിയാറുണ്ട്. മനുഷ്യർ ഉപയോഗിക്കുന്നത് കണ്ട് ഓരോ സാധനവും എങ്ങനെ ഉപയോഗിക്കണമെന്ന് ഒറാങ്ങുട്ടാൻ പഠിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. ബോർണിയോയിൽ നിന്നാണ് ഈ ഒറാങ്ങുട്ടാനെ വിയറ്റ്‌നാമിലെത്തിച്ചതെന്നും മൃഗശാല അധികൃതർ പറയുന്നു.
Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Viral Video: പലതരത്തിലുള്ള രസകരമായ വീഡിയോകളുടെ ഒരു ലോകമാണ് ഇന്റർനെറ്റ്. ഇവിടെ നമുക്ക് ഏതുതരത്തിലുള്ള വീഡിയോകൾ എപ്പോൾ കാണാം എന്നൊന്നും പറയാൻ കഴിയില്ല. രസകരവും അത്ഭുതവും സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഒരു മയിലിന്റെ വീഡിയോയാണ് വൈറലാകുന്നത്.
മയിലുകളുടെ നൃത്തം കാണുക എന്നത് തന്നെ ഒരു അത്ഭുതം തന്നെയാണ്. അതും വളരെ അപൂർവ്വമായി മാത്രമേ കാണാനും കഴിയൂ. എങ്കിലും ചിലരെങ്കിലുമൊക്കെ മയിലിന്റെ നൃത്തം കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? അതും സ്ലോമോഷനിൽ.
അതെ.. മയിൽ നൃത്തം ചെയ്യുന്നത് വീഡിയോകളിലാണെങ്കിലും നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാവും എന്നാൽ പിന്നെ മയിൽ പറക്കുന്ന വീഡിയോകൂടി നിങ്ങൾ ഒന്ന് കണ്ടുനോക്കു. ഇപ്പോൾ ഈ വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇതുകണ്ടാൽ നിങ്ങളും അത്ഭുതപ്പെടും ഉറപ്പ്..
പലപ്പോഴും നിങ്ങൾ മയിലുകൾ നടക്കുന്നതും ഇരിക്കുന്നതും പിന്നെ വളരെ അപൂർവ്വമായി മാത്രം നൃത്തം ചെയ്യുന്നതും കണ്ടിട്ടുണ്ടാകും. ശരീരത്തിന് മറ്റ് പക്ഷികളെ അപേക്ഷിച്ച് ഭാരക്കൂടുതൽ ഉള്ളത് കൊണ്ടാവാം വളരെ ദൂരം പറക്കുക എന്നത് ഇവറ്റകൾക്ക് അസംഭവ്യമാണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഒരു മയിൽ പറക്കുന്ന വീഡിയോ വന്നപ്പോൾ പെട്ടെന്നുതന്നെ വൈറലായതും. വീഡിയോ സ്ലോമോഷനിൽ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്, കാണാൻ അത്ര മനോഹരമാണത്. വീഡിയോ കാണാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...