New York: ന്യൂയോര്‍ക്ക് വിമാനത്താവളത്തിന് വെളിയില്‍ ക്യൂവില്‍ നിന്നിരുന്ന യാത്രക്കാര്‍ക്ക് സൗജന്യമായി മദ്യം വിളമ്പുന്ന  രണ്ട് വനിതകള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിയ്ക്കുകയാണ്...!!  മദ്യം  waste ആക്കരുത് എന്നാണ് ഈ വനിതകള്‍ പറയുന്നത്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു മിയാമി  വനിതകളാണ് വിമാനത്താവളത്തിന് വെളിയില്‍  യാത്രക്കാര്‍ക്ക്  ഫ്രീയായി മദ്യം നല്‍കിയത്.  അനുവദിച്ചിരുന്ന അളവില്‍ കൂടുതല്‍  മദ്യം കരുതിയതിനാല്‍  വനിതകളെ Airport Security തടഞ്ഞു. കൂടാതെ, മദ്യം അകത്തേയ്ക്ക് കടത്താന്‍  അനുവദിച്ചില്ല.  തുടര്‍ന്നാണ് അവര്‍ യാത്രക്കാര്‍ക്ക് മദ്യം ഫ്രീയായി നല്‍കിയത്.  അതിനുള്ള കാരണവും അവര്‍ പറഞ്ഞു "No wastage of Liquor..." 



Also Read:  Viral News: കൊറിയര്‍ ബോക്സ് തുറന്നപ്പോള്‍ പത്തിവിടര്‍ത്തി പുറത്തുചാടിയത്‌ മൂര്‍ഖന്‍...!!


രണ്ട് സ്ത്രീകൾ യാത്രക്കാർക്ക് സൗജന്യ  Vodka ഷോട്ടുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്. ടിക് ടോക്ക് ഉപയോക്താവായ @latinnbella ആണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്.


യാത്രക്കരായ് രണ്ട് സ്ത്രീകളും രണ്ട് വലിയ കുപ്പി മദ്യം കരുതിയിരുന്നതായാണ് റിപ്പോര്‍ട്ട്.  എന്നാല്‍, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമം അനുസരിച്ച് 100ml മദ്യത്തില്‍ കൂടുതല്‍  Check in സമയത്ത് അനുവദിക്കില്ല. അതിനാലാണ്   വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ അവരെ തടഞ്ഞത്. 


Also Read: viral video : പാരാസെയിലിങിനിടെ സരുക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കയർ പൊട്ടിപ്പോയി, കടലിലേക്ക് പതിച്ച് ദമ്പതികൾ


വൈറലായ  വീഡിയോയില്‍ ഒരു സ്ത്രീ   ഒരു കുപ്പി   Ciroc Vodka കുടിയ്ക്കുന്നതും   മറ്റൊരാള്‍  Pineapple Malibu Rum മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നതും കാണാം.   


"Check in സമയത്ത് മദ്യം അനുവദിച്ചില്ല. മദ്യം പാഴാക്കുന്നത് ശരിയല്ല. അതിനാല്‍ ഞങ്ങള്‍ അത് യാത്രക്കാര്‍ക്ക് ഫ്രീയായി  വിതരണം ചെയ്തു," സ്ത്രീകളിലൊരാള്‍ പറഞ്ഞു. 


എന്തായാലും വിമാനത്താവളത്തിന് വെളിയിലെ  Free Vodka വിതരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിയ്ക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.