Viral Video : മാനുകളുടെ കിക്ക് ബോക്സിങ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയാണ് ഇത്. ഡീർ ബോക്സിങ് എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. ഇത് കൂടാതെ വിവാഹങ്ങളുടെ വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ദൈന്യംദിന ജീവിതത്തിലും ജോലി സ്ഥലങ്ങളിലും ഒക്കെ ആളുകൾക്ക് നിരവധി ടെൻഷനും സ്‌ട്രെസും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിൽ നിന്നൊക്കെ ഒരു ആശ്വാസമായി ഇത്തരം വീഡിയോകൾ കാണാൻ സമയം ചിലവഴിക്കാറുണ്ട്. മൃഗങ്ങൾ എപ്പോൾ എങ്ങനെ പെരുമാറുമെന്ന് അറിയാത്തതും, അവരുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹവും ഒക്കെ ഇത്തരം വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. അത്പോലെ തന്നെ മൃഗങ്ങളുടെ കൃസൃതികളും പ്രവൃത്തികളും ഒക്കെ കാണാനും ആളുകൾക്ക് ഇഷ്ടമാണ്. ഇപ്പോൾ രണ്ട് മാനുകളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
വളരെ സമാധാന പ്രിയരായ മൃഗങ്ങളാണ് മാനുകൾ. വളരെ അത്യാവശ്യ ഘട്ടത്തിൽ സ്വയം പ്രതിരോധത്തിനായി അല്ലാതെ ആനകൾ ആരെയും ഉപദ്രവിക്കാറില്ല. സസ്യ ഭോജികളായ സസ്തനികളാണ് മാനുകൾ. നാരുകൾ കുറഞ്ഞതും എന്നാൽ ഉയർന്ന പ്രോട്ടീന്റെ അംശം കൂടിയതും ദഹിക്കാൻ എളുപ്പമായതുമായ ഭക്ഷണമാണ് മാനുകൾ കഴിക്കാറുള്ളത്. ആകെ 43 ഇനം മാനുകളാണ് ലോകത്ത് ഉള്ളത്. വളരെ തണുപ്പേറിയ സ്ഥലങ്ങളിൽ മുതൽ ഉഷ്ണമേഖലാ മഴക്കാടുകളിൽ വരെ മാനുകളെ കണ്ടുവരാറുണ്ട്. 222 ദിവസങ്ങളാണ് മാനുകളുടെ ഗർഭകാലം. മാൻ കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്താൻ 5 മുതൽ 7 വർഷങ്ങൾ വരെയെടുക്കും. ഇപ്പോൾ രണ്ട് മാറുകൾ തമ്മിലുള്ള വഴക്കിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: Viral Video : പാട്ടിനൊത്ത് ഡാൻസ് കളിക്കുന്ന തത്ത; വീഡിയോ വൈറൽ
ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ രണ്ട് മാനുകൾ ഇരുകാലുകളിൽ നിന്ന് പരസ്പരം പോരടിക്കുന്നത് കാണാം. ഡീർ ബോക്സിങ് എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിൽ അധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. പിൻകാലുകളിൽ നിന്ന് കൊണ്ട് മുൻകാലുകൾ കൊണ്ടാണ് രണ്ട് പേരും അടികൂടുന്നത്. നിരവധി പേർ കംമറ്റുമായും എത്തിയിട്ടുണ്ട്. ഇത് കണ്ടാൽ കങ്കാരുക്കൾ അടികൂടുന്നത് പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...