Viral Video: സോഷ്യല്‍ മീഡിയയില്‍ ദിവസവും വ്യത്യസ്തമായതും ആകര്‍ഷകവുമായ നിരവധി വാര്‍ത്തകളും വീഡിയോകളും വരാറുണ്ട്. മൃ​ഗങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ കൂടുതലും വൈറലാകുന്നത്. ഒട്ടുമിക്ക മൃഗങ്ങളെല്ലാം തന്നെ മനുഷ്യരെപ്പോലെ സന്തോഷവും ദുഃഖവും പ്രകടിപ്പിക്കാറുണ്ട്. ഇവയുടെ പ്രവർത്തികൾ വളരെ രസകരമാകുന്നത് തന്നെയാണ് പലപ്പോഴും മൃ​ഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ കൂടാൻ പ്രധാന കാരണം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളത്തില്‍ നൃത്തം ചെയ്യുന്ന രണ്ടു താറാവുകളെ വൈറലായ ഈ വീഡിയോയില്‍ നിങ്ങൾക്ക് കാണാം. താറാവുകൾ രണ്ടും ചേർന്ന് വെള്ളത്തിൽ വച്ച് നടത്തുന്ന ഈ പ്രകടനം ശരിക്കും നമ്മളെ അമ്പരപ്പിക്കുന്നതാണ്. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയും തലയാട്ടിയും ഈ താറാവുകൾ നൃത്തം ചെയ്യുന്നത് കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. ഇവയിൽ നിന്നും ഡാൻസ് സ്റ്റെപ്പ് നമുക്കും കണ്ടുപഠിക്കാം. അത്രമനോഹരമായാണ് ഇവ നൃത്തം ചെയ്യുന്നത്. ഒരു സാൽസ നൃത്തം പോലൊക്കെ തോന്നിക്കുന്ന തരത്തിലുള്ള സ്റ്റെപ്പുകളാണ് താറാവുകളുടേത്. 



Also Read: Viral Video: പൂച്ചകളുടെ റെസ്ലിം​ഗ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു


 


BirdLife International എന്ന യൂട്യൂബ് അക്കൗണ്ടിലാണ് ഇപ്പോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 543K ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. 13k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.