ഭക്ഷണങ്ങളിൽ ഒരുപാട് വ്യത്യസ്തത കൊണ്ടുവരുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലത് കാണുമ്പോൾ അത് ഉണ്ടാക്കാനും കഴിക്കാനുമൊക്കെ നമുക്ക് ആ​ഗ്രഹമുണ്ടാകും. എന്നാൽ ചിലത് കാണുമ്പോൾ നമുക്ക് വളരെ അറപ്പ് തോന്നിക്കാറുമുണ്ട്. നോർത്ത് ഇന്ത്യൻസ് അവരുടെ വിഭവങ്ങളിൽ വ്യത്യസ്തമായ നിരവധി പരീക്ഷണങ്ങൾ നടത്തുന്നത് വിവിധ സോഷ്യൽ മീഡിയകളിൽ കാണാറുള്ളതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. പിറന്നാൾ ആയാലും അങ്ങനെ എന്ത് ഇവന്റ് ആയാലും കേക്ക് വാങ്ങുകയോ വീട്ടിൽ ഉണ്ടാക്കുകയോ ചെയ്യാറുണ്ട് എല്ലാവരും. പലതരത്തിലുള്ള കേക്കുകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്. പല ഷെയ്പ്പിലുള്ള കേക്കുകൾ നമ്മൾ ആവശ്യപ്പെടുന്ന പ്രകാരം ചെയ്ത തരും. അത്തരത്തിൽ വ്യത്യസ്തമായ ഒരു കേക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്. 


Also Read: Viral Video: മാനിന്റെ പുറത്ത് സവാരി നടത്തി കുരങ്ങൻ, വീഡിയോ വൈറൽ


 


കേക്ക് ഒക്കെ എങ്ങനെ വൈറലാകും എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നതല്ലേ? എന്നാൽ കേട്ടോ ഇത് കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും. പാത്രം കഴുകുന്ന സ്പോഞ്ചിന്റെ രൂപത്തിലുള്ള കേക്ക് ആണിത്. പച്ചയും മഞ്ഞയും നിറങ്ങളിലുള്ള സ്പോഞ്ചിന്റെ രൂപത്തിലാണ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. സ്പോഞ്ചിന്റെ മുകളിൽ സോപ്പ് പത പോലെയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് മുറിച്ച് ഒരാൾ കഴിക്കുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട് സോഷ്യൽ മീഡിയ മുഴുവൻ ഞെട്ടിയിരിക്കുകയാണ്. ചിലർ അത്ഭുതം പ്രകടിപ്പിച്ചെങ്കിലും ഇത് എങ്ങനെ കഴിക്കും എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. 



makanterusss എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.