കാട്ടിലെ രാജാവാണ് സിംഹം. മറ്റുള്ള മൃ​ഗങ്ങൾ ഇവയെ കാണുമ്പോൾ പേടിച്ച് മാറും. മനുഷ്യരും അങ്ങനെ തന്നെ. മൃ​ഗശാലയിൽ പോകുമ്പോൾ തന്നെ സിംഹത്തെ കാണുമ്പോൾ നമുക്ക് ചെറിയൊരു ഭയം തോന്നുന്നത് സ്വാഭാവികമാണ്. മറ്റ് മൃ​ഗങ്ങളെ വേട്ടയാടുന്നതിന്റെ ഉൾപ്പെടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി കാണാറുണ്ട്. ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് സിംഹങ്ങൾ തമ്മിലുള്ള ഫൈറ്റ് നിങ്ങൾ കണ്ടിട്ടുണ്ടോ? മറ്റ് മൃ​ഗങ്ങളുമായി ഇവ അടി കൂടുന്നത് കണ്ടിട്ടുണ്ടാകും. എന്നാലും കാട്ടിലെ ഈ രാജാക്കന്മാർ തമ്മിലുള്ള യുദ്ധം കാണാനുള്ളതുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. കാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയാണ് രണ്ട് രാജാക്കന്മാരും കൂടി എന്നാണ് ഒരു ഉപയോക്താവ് അറിയിച്ചത്. 



Also Read: Viral Video: രണ്ട് കടുവകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം


 


animals_powers എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Lion Vs Lion Powerful fighting എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടതും ലൈക്ക് ചെയ്തതും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.