Viral Video: രണ്ട് കടുവകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

Viral Video: കുറച്ച് സെക്കൻഡുകൾ മാത്രമാണ് animals_powers എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോയുടെ ദൈർഘ്യം. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 02:54 PM IST
  • രണ്ട് കടുവകൾ തമ്മിലാണ് ഇവിടെ ഫൈറ്റ് നടക്കുന്നത്.
  • കുറച്ച് സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം.
  • animals_powers എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
Viral Video: രണ്ട് കടുവകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

വന്യ മൃ​ഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറുന്നത് കാണാറുണ്ട്. വലിയ മൃ​ഗങ്ങൾ ചെറിയ മൃ​ഗങ്ങളെ വേട്ടയാടുന്നതും അവ പ്രതിരോധിക്കുന്നതിന് വേണ്ടി തിരിച്ച് ആക്രമിക്കുന്നതും ഒക്കെയായി നിരവധി വീഡിയോകളാണ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യപ്പെടാറുള്ളത്. ഇത്തരം വീഡിയോകൾ കാഴ്ചക്കാരിൽ ചെറിയൊരു ഭയം സൃഷ്ടിക്കുന്നവയാണ്. 

അത്തരത്തിലൊരു ഫൈറ്റ് സീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് കടുവകൾ തമ്മിലാണ് ഇവിടെ ഫൈറ്റ് നടക്കുന്നത്. രണ്ട് കടുവകളെ വീഡിയോയിൽ കാണാം. വെള്ള നിറത്തിലുള്ള കടുവയാണ് ഇവരുടെ എതിരാളി. വെള്ള കടുgവയും മറ്റൊരു കടുവയും തമ്മിലാണ് നേർക്കുനേർ യുദ്ധം നടക്കുന്നത്. ഇതിന്റെയിടക്ക് മറ്റേ കടുവയും വന്ന് സിംഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് മാറിപ്പോകുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animal Power (@animals_powers)

കുറച്ച് സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. animals_powers എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ഒരു ചർച്ച എന്ന രീതിയിലേക്ക് കമന്റുകൾ വഴിമാറുകയാണ്. വീഡിയോയിൽ കടുവയും സിംഹവും തമ്മിലാണോ അതോ രണ്ട് കടുവകൾ തമ്മിലാണോ വഴക്ക് നടക്കുന്നതെന്ന ചർച്ചയാണ് കമന്റ് ബോക്സിൽ നിറയുന്നത്. 

Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..!

 

വെള്ള നിറത്തിലുള്ള സിംഹമാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ ചിലർ പറയുന്നു അത് വൈറ്റ് ടൈ​ഗർ ആണെന്ന്. എന്നാൽ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് Lion vs Tiger എന്നാണ്. പക്ഷേ അതിന്റെ വാൽ നോക്കിയാൽ മനസിലാകും പി​ഗ്മെന്റേഷൻ സംഭവിച്ച കടുgവയാണെന്ന്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News