സാമൂഹിക മാധ്യമങ്ങളിൽ പേടിപ്പിക്കുന്നതും വിചിത്രവുമായ നിരവധി വീഡിയോകളാണ് ദിനംപ്രതി എത്താറുള്ളത്. ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളതും വിഡിയോകൾ കാണാനാണ്. ദിനംപ്രതി ഇത്തരത്തിൽ ആയിരകണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾ താത്പര്യമുള്ളവർ വളരെ കൂടുതലാണ്. മൃഗങ്ങളോട് ആളുകൾക്ക് വളരെയധികം സ്നേഹം തോന്നാറുണ്ട്. അതേസമയം അവർ എപ്പോൾ എന്ത് ചെയ്യുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാനും കഴിയില്ല,  പ്രത്യേകിച്ചും വന്യമൃഗങ്ങൾ. അത്തരത്തിലുള്ള ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുദ്ധിമാന്മാരായ മൃഗങ്ങളിൽ ഒന്നാണ് കുരങ്ങൻ. ആളുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാനും മറ്റും വളരെ ബുദ്ധിപരമായ വഴികൾ കുരങ്ങൻമാർ കണ്ടെത്താറുണ്ട്.  ഇന്ത്യയിൽ വളരെ സാധാരണയായി കാടുകളിൽ മുതൽ വഴിയോരങ്ങളിൽ വരെ കാണുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. അതിബുദ്ധിമാന്മാരായ മൃഗങ്ങളാണ് ഇവ. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുന്നത്. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗര്ഭക്കാലം. 


ALSO READ: Viral Video: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ


ഇപ്പോൾ ഒരു കുരങ്ങന്റെയും അതിന്റെ പിടിയിൽപ്പെടുന്ന യുവാവിന്റെയും വീഡിയോയാണ്  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കണ്ട ആളുകൾ ഞെട്ടുകയും പേടിക്കുകയും ചെയ്തിരിക്കുകയാണ്. വന്യമൃഗങ്ങൾ മൃഗശാലയിൽ കൂട്ടിനുള്ളിൽ ആയാൽ പോലും അവയോട് ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കണം. 



വീഡിയോയിൽ ഒരു മൃഗശാലയിൽ കൂട്ടിൽ ഒറാങ്ഊട്ടാൻ ഇരിക്കുന്നത് കാണാം. ഈ കൂട്ടിനടുത്തേക്ക് ചെന്ന് യുവാവ്, കുഞ്ഞുങ്ങളെ കാണിക്കുന്നത് പോലെ രണ്ട് കൈകളും കുരങ്ങന് നേരെ നീട്ടുന്നുണ്ട്. ഇത് കണ്ടിട്ട് ദേഷ്യം വന്നിട്ടാണെന്ന് തോന്നുന്നു ഒറാങ്ഊട്ടാൻ പെട്ടെന്ന് യുവാവിന്റെ ഷർട്ടിൽ പിടിച്ച് വലിക്കും. കുരങ്ങിന്റെ ഭാഗത്ത് നിന്ന് ആക്രമണം പ്രതീക്ഷിക്കാതെ ഇരുന്ന യുവാവ് പെട്ടെന്ന് പേടിച്ച് പോകുകയും ചെയ്യുന്നുണ്ട്. യുവാവ് ഷർട്ട് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും  കുരങ്ങൻ വിട്ട് കൊടുക്കുന്നില്ല. 


വൂഫ് വൂക്കീ എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്. വന്യ മൃഗങ്ങൾ തങ്ങൾ ശക്തരാണെന്ന് പറയുകയാണെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 27 മില്യൺ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ വീഡിയോ റീട്വീറ്റും ചെയ്തിട്ടുണ്ട്. ഇത് യുവാവിന്റെ തെറ്റ് തന്നെയാണെന്നാണ് ആളുകളുടെ അഭിപ്രായം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.