Viral Video Octopus vs Crab: മൃ​ഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വേട്ടയാടുന്നതിന്റെ വീഡിയോകൾ നമ്മൾ ഒത്തിരി കണ്ടിട്ടുള്ളതാണ്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള മൃ​ഗങ്ങളുടെ വീഡിയോകൾ കാണാനാണ്. എന്നാൽ ഞണ്ടിനെ വേട്ടയാടുന്ന നീരാളിയുടെ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ? അതും ഒരു കുഞ്ഞൻ നീരാളി. കാഴ്ചക്കാർ അത്ഭുതപ്പെട്ട് പോകുന്ന വീഡിയോ ആണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്താകമാനം 300 തരം നീരാളികളാണുള്ളത്. ഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കണ്ടു വരുന്ന ഇവയ്ക്ക് രണ്ടു കണ്ണുകളും ഉരുണ്ട തലയുമാണുള്ളത്. തലയ്ക്ക് തൊട്ടുതാഴെയായി കാണപ്പെടുന്ന എട്ടു കൈകൾ അല്ലെങ്കിൽ പൊഡിയങ്ങളാണ് നീരാളിയുടെ പ്രത്യേകത. ഈ കൈകളുടെ അഗ്രഭാഗത്തായി ട്യൂബ് പോലുള്ള ഒരു സംവിധാനം ഉണ്ട്. നീരാളികൾക്ക് അസ്ഥികൾ ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. എവിടെയും ഇഴഞ്ഞ് എത്താൻ ഇവയ്ക്ക് കഴിയും.



ഞണ്ട്, കൊഞ്ച്, ആമ മുതലായ കട്ടിയേറിയ തോടുകളുള്ള ജീവികളെയും മത്സ്യങ്ങളെയുമാണ് ഇവ ഭക്ഷിക്കാറുള്ളത്. കിളികളുടെ പോലെ നീരാളിക്കും കട്ടിയുള്ള ഒരു കൊക്കുണ്ട്. ഞണ്ടുകൾ, കക്ക എന്നിവ പോലുള്ള കട്ടിയുള്ള തോട് ഇവ പൊട്ടിക്കുന്നത് ഈ കൊക്ക് ഉപയോ​ഗിച്ചാണ്.


Also Read: Funny Viral Video: പാവയ്ക്ക കടിച്ച കുരങ്ങന്റെ റിയാക്ഷൻ കണ്ടോ? വീഡിയോ വൈറൽ


 


ഫെയിൽ ആർമി (Fail Army) എന്ന യുട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയിൽ ഞണ്ടിനെ പിടികൂടി വെള്ളത്തിനടിയിലേക്ക് കൊണ്ട് പോകുന്ന കുഞ്ഞൻ നീരാളിയെ കാണാം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റും ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.