Viral Video :  പാമ്പുകളെ പറ്റി നമ്മുക്ക് കാര്യമായ അറിവൊന്നുമില്ലെന്നതാണ് സത്യം. അവ എങ്ങിനെ പ്രതികരിക്കുമെന്നും അറിയില്ല. അങ്ങിനെയൊക്കെയുള്ളപ്പോഴാണ് ഒരു വീഡിയോ വൈറലാവുന്നത്. ഓസ്‌ട്രേലിയയിലെ മെൽബണിലാണ് സംഭവം.   നടക്കാനിറങ്ങിയ പെൺകുട്ടി വിഷമില്ലാത്ത പാമ്പെന്ന് കരുതി എടുക്കുന്നത് അതീവ വിഷമുള്ള പാമ്പിനെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌റ്റ്യൂവി ദി സ്‌നേക്ക് ക്യാച്ചർ എന്നറിയപ്പെടുന്ന പ്രാദേശിക പാമ്പ് പിടുത്തക്കാരനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്.  “വീഡിയോയിലെ പെൺകുട്ടിക്ക് പാമ്പ് കടിയേറ്റില്ല എന്നത് വളരെ ഭാഗ്യമാണെന്നായിരുന്നു തലക്കെട്ട്.” പെൺകുട്ടിയുടെ മുത്തശ്ശിയാണ് രക്ഷാപ്രവർത്തകന് വീഡിയോ അയച്ചത്.



ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് ഉത്തരവാദികളായ ഉഗ്രവിഷമുള്ള പാമ്പായിരുന്നു ഇതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാഷ വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന നിരുപദ്രവകാരികളായ ഗാർട്ടർ പാമ്പുകളാണിത് പെൺകുട്ടി തെറ്റിദ്ധരിക്കുകയും അതിനെ എടുക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. വളർത്തുപാമ്പിനെ പോലെ വിരലിൽ ചുറ്റിയാണ് പാമ്പിനെ എടുക്കുന്നത്.  


 “ഈ പാമ്പിന്റെ കടിയേറ്റാൽ ഈ ചെറിയ പെൺകുട്ടി യഥാർത്ഥത്തിൽ മരിക്കുമായിരുന്നു. "ദയവായി, നിങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും ഓർമ്മിപ്പിക്കുക, നിങ്ങൾ അങ്ങനെ ചെയ്യാൻ പരിശീലിപ്പിച്ചിട്ടില്ലെങ്കിൽ ഒരു വന്യജീവികളോടും ഇടപെടരുത് എന്നായിരുന്നു സ്‌റ്റ്യൂവി ദി സ്‌നേക്ക് ക്യാച്ചർ പറഞ്ഞ അടിക്കുറിപ്പ്"  ഏതെങ്കിലും വന്യജീവികളെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ്, അത് പ്രൊഫഷണലുകൾക്ക് വിട്ടുകൊടുക്കണം." എന്നും പോസ്റ്റിൽ പറയുന്നു.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.