നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നിറഞ്ഞൊരു ലോകമാണിന്ന് സോഷ്യൽ മീഡിയ. ചിലത് കാണുമ്പോൾ നമുക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. നമ്മളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ കാണുന്ന വീഡിയോകളിലുണ്ട്. ഇതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ വളരെ കൂടുതലാണ്. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആമയും മനുഷ്യനുമായുള്ള വീഡിയോ ആണിത്. ഇത് ആദ്യം കാണുമ്പോൾ നമ്മൾ ശരിക്കും അമ്പരന്ന് പോകും. ആമയ്ക്ക് നേരെ നാക്ക് നീട്ടി കാണിക്കുന്ന മനുഷ്യനെയാണ് വീഡിയോയിൽ കാണാനാകുന്നത്. തോടിനുള്ളിൽ നിന്ന് ആമ പുറത്തേക്ക് തല നീട്ടുന്നത് കാണാം. ഇയാളുടെ നാവ് കടിച്ചെടുക്കാനുള്ള ശ്രമമാണ്. ചെറിയൊരു പേടിയോട് കൂടിയല്ലാതെ വീഡിയോയുടെ ആ ഭാ​ഗം കണ്ടിരിക്കാനാകില്ല. ഇയാൾ എന്തിനാണ് അതിനെ ഇങ്ങനെ പ്രകോപിപ്പിക്കുന്നതെന്ന് ചിലപ്പോൾ കാണുന്നവർക്ക് തോന്നിയേക്കാം.



എന്നാൽ പിന്നീടല്ലേ വീഡിയോയിലെ ട്വിസ്റ്റ്. തോടിന് പുറത്തേക്ക് തല നീട്ടി ആമ ആ മനുഷ്യന്റെ നാക്ക് പറിച്ചെടുത്തു. നാക്ക് എന്ന് തോന്നിക്കും വിധമുള്ള ഒരു വസ്തു മനുഷ്യൻ കടിച്ച് പിടിച്ചിരിക്കുകയായിരുന്നു. ഇതാണ് ആമ പറിച്ചെടുക്കുന്നത്. വീഡിയോയ്ക്ക് പലതരത്തിലുള്ള കമന്റുകളാണ് ആളുകളുടെ ഭാ​ഗത്ത് നിന്നുമുണ്ടായത്. 


Also Read: Viral Video: പാമ്പിനെ തിന്നുന്ന താറാവിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



beautiful_new_pixandwild_animal_pix എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. മൂവായിരത്തിനടുത്ത് ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.