കാട്ടിലെ രാജാവിനെ തല്ലി മെരുക്കാൻ പോകുന്നവരുണ്ടോ? ഉണ്ടെങ്കിൽ അതാരാണ് ? എല്ലാവരുടെയും ചോദ്യങ്ങളാണത്.അവനെ നേരിടാനുള്ള ധൈര്യം മറ്റൊരു മൃഗത്തിനും ഉണ്ടാകില്ല. കാട്ടിൽ സിംഹം സ്വതന്ത്രമായി വിഹരിക്കുന്നു. എങ്കിലും സിംഹത്തെ പറപ്പിക്കുന്ന ചില മൃഗങ്ങളുണ്ട്. അത്തരത്തിലൊരു  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സിംഹവും കാട്ടുപോത്തുമായി ഒന്ന് മുട്ടിയതാണ് വീഡിയോയിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോത്തിനെ കണ്ടതോടെ അതിനെ ഇരയാക്കാൻ സിംഹം ചാടി വീഴാൻ നോക്കുന്നു. എന്നാൽ സംഭവം പാളിയത് അവിടെയല്ല. കാഴ്ച കണ്ട് വന്ന മറ്റൊരു പോത്ത് സിംഹത്തിനെ വെറുതേ വിട്ടില്ല. എന്ന് മാത്രമല്ല. കുത്തി കുലുക്കിയിട്ടുകളഞ്ഞു. അധികം സമയം പോത്തുമായി ഏറ്റുമുട്ടുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ സിംഹം പതിയെ സ്ഥലം വിട്ടു.  ദൃശ്യങ്ങളിൽ ഇതൊരു പെൺ സിംഹമാണെന്ന് വ്യക്തമാണ്.


 



സിംഹം കാട്ടിലെ രാജാവാണ് എന്നാൽ സിംഹത്തിന്റെ എല്ലാ അഹങ്കാരവും പോത്ത് തീർത്തു കൊടുത്തു. സിംഹം ഓടി രക്ഷപ്പെട്ടു. africanwildlife1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോത്ത് തൻറെ കൂട്ടത്തെ സിംഹത്തിൽ നിന്ന് രക്ഷിച്ചു എന്നായിരുന്നു അടിക്കുറിപ്പ്.9,852 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേരാണ് വീഡിയോക്ക് കമൻറിട്ടത്. ചിലർ പോത്തിനെയും മറ്റ് ചിലർ പെൺ സിംഹത്തെയും അനുകൂലിച്ചുമാണ് കമൻറുകളിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.