Viral Video: ദിവസം വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് നിറയുന്ന ലോകമാണ് ഇന്റർനെറ്റ്. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും പക്ഷികളുടെയും പ്രകൃതിയുടെയും ഈ ലോകത്ത് നടക്കുന്ന അത്ഭുതകരമായ കാര്യങ്ങൾ തുടങ്ങി നമുക്ക് നേരിട്ട് കാണാൻ പറ്റത്ത പലതും ഇന്ന് ഇന്റർനെറ്റിലൂടെ കാണാൻ സാധിക്കും. ബഹിരാകാശത്ത് നടക്കുന്ന കാര്യങ്ങൾ പോലും ഇന്റർനെറ്റ് വന്നതോടെ ലോകത്തുള്ള ഏതൊരാൾക്കും കാണാൻ കഴിയും. അതിൽ ഇപ്പോൾ ഏറ്റവും അധികം വൈറൽ ആകാറുള്ളത് മൃ​ഗങ്ങളുടെ വീഡിയോ ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നായക്കുട്ടിയുടെ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പൊതുവെ ഇവയുടെ കുസൃതി നിറഞ്ഞ പ്രവൃത്തികൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകാറുണ്ട്. അത്തരത്തിൽ രസകരമാണ് ഈ നായക്കുട്ടിയുടെ വീഡിയോയും. ഭക്ഷണമായിരിക്കുമല്ലോ ഇവയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടത്. ഭക്ഷണം കാണുമ്പോഴേ ഇവ തുള്ളി ചാടുന്ന വീഡിയോകൾ നമ്മൾ നിരവധി കാണ്ടിട്ടുണ്ടാകാം. ഇവിടെ തന്റെ ഭക്ഷണം ഉള്ള പാക്കറ്റ് എടുക്കാനുള്ള ശ്രമം ആണ് നായക്കുട്ടി കാണിക്കുന്നത്. ഭക്ഷണത്തിന്റെ പാക്കറ്റ് വലിച്ചു കൊണ്ട് അത് എങ്ങനെയെങ്കിലും പൊട്ടിച്ച് അതിൽ നിന്നും തന്റെ ഭക്ഷണം എടുക്കണമെന്ന് മാത്രമാണ് അതിന്റെ വിചാരം. നിരവധി തവണ ശ്രമിച്ചിട്ടും നായക്കുട്ടിക്ക് അതിൽ പരാജയപ്പെട്ടു. 



Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു


വീഡിയോ (Viral Video) ഇതുവരെ 11.7 k ആളുകളാണ് കണ്ടത്. നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിനക്കത് ചെയ്യാൻ സാധിക്കും എന്ന് പലരും നായക്കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. Yog എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 


Viral Video: ഭക്ഷണം വെച്ചാൽ ഇതല്ല ഇതിനപ്പുറത്തെ കളിയും ഞാൻ ജയിക്കും; വൈറൽ വീഡിയോ


വളരെ പെട്ടെന്നാണ് മൃ​ഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും മൃ​ഗങ്ങളുടെ രസകരമായ വീഡിയോകളാണ്. വളരെ കൗതുകം നിറഞ്ഞ വീഡിയോകൾ കാണാൻ ആളുകൾ എപ്പോഴും ഇഷ്ടമാണ്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ കുസൃതി നിറഞ്ഞ വിഡിയോകൾ. അതിൽ തന്നെ വീട്ടിൽ വളർത്തുന്ന നായകളുടെ വീഡിയോ വേ​ഗം വൈറലാകാറുണ്ട്. നായകൾ അതിന്റെ ഉടമ പറയുന്നതൊക്കെ അനുസരിക്കുകയും അവർ പഠിപ്പിക്കുന്നതൊക്കെ വേ​ഗം പഠിച്ചെടുക്കുകയും ചെയ്യാറുണ്ട്. 


അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഉടമയ്ക്കൊപ്പം ടിക് ടാക് ടോ എന്ന ​ഗെയിം കളിക്കുകയാണ് നായ. നായ എങ്ങനെ ഇത് കളിക്കുന്നുവെന്ന് അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? അത്ഭുതപ്പെടേണ്ട, ടിക് ടാക് ടോയുടെ കളത്തിൽ എല്ലാം നായയ്ക്ക് കഴിക്കാനുള്ള ഭക്ഷണം വെച്ച് കൊടുത്തിട്ടാണ് ​ഗെയിം കളിക്കുന്നത്. നായ ഏത് കളത്തിൽ നിന്ന് ഫുഡ് എടുക്കുന്നോ അവിടെ ഉടമ മാർക്ക് ചെയ്യും. അതിന് ശേഷം ഉടമ കളിക്കും. 


അങ്ങനെ ​ഗെയിമിന്റെ അവസാനം ആരാണ് വിജയിച്ചതെന്ന് കണ്ടോ? നായ ആണ് ഈ കളിയിൽ ജയിച്ചത്. എങ്ങനെ എന്ന് ചോദിച്ചാൽ അതിന് കൃത്യമായി ഉത്തരം പറയാൻ കഴിയില്ല. ചിലപ്പോൾ നായയുടെ ഉടമ അതിനെ അത്രത്തോളം പരിശീലിപ്പിച്ചിട്ടുണ്ടാകാം. ഏതായാലും സ്മാർട്ട് ആയിട്ടുള്ള ഈ നായയുടെ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സൈബർ ലോകം. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു. 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.