പാമ്പുകളെ പലർക്കും പേടിയാണ്. വലുപ്പമോ ഇനമോ എതായാലും പാമ്പുകളെ കാണുന്നത് പോലും ഭൂരിഭാ​ഗം പേർക്കും ഭയമാണ്. പാമ്പുകളെ സ്വപ്നത്തിൽ കാണുന്നതുപോലും ചിലരെ അസ്വസ്ഥരാക്കും. എന്നിരുന്നാലും, ചില ആളുകൾ ഈ ഭയത്തെ മറികടക്കുകയും പാമ്പുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. മനുഷ്യർ പാമ്പുകളെ കൈകാര്യം ചെയ്യുന്നതും അവയുമായി സമയം പങ്കിടുന്നതുമായ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. വീടിനുള്ളിൽ പാമ്പിനെ കണ്ടാൽ ഭൂരിഭാ​ഗം പേരും ഭയചകിതരാകും. സമാനമായൊരു സംഭവമാണ് ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ ഉണ്ടായിരിക്കുന്നത്. അവിടെ ഒരു പാമ്പല്ല വീടിനുള്ളിൽ കയറിയത്, നാല് പെരുമ്പാമ്പുകളാണ് വീടിന്റെ പൂമുഖത്ത് തന്നെ കിടപ്പുണ്ടായിരുന്നത്. പൂമുഖത്ത് ഇട്ടിരുന്ന കാർപെറ്റിലും കസേരകളിലും പാമ്പുകൾ ഇഴയുന്നത് കണ്ട വീട്ടുകാർ അമ്പരന്നു.


ALSO READ: പ്രാർഥനാ മുറിയിൽ ഉ​ഗ്രവിഷമുള്ള മൂർഖൻ പാമ്പ്; പാമ്പിനെ പുറത്തെടുത്തത് ഭിത്തി തകർത്ത്


സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്‌സ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രജനന കാലമാണ്. ഈ സമയത്ത് പാമ്പുകൾ കൂടുതലായി പുറത്ത് കാണപ്പെടും. പാമ്പുകളിൽ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണെന്നാണ് വ്യക്തമാകുന്നത്. പാമ്പുകൾ ഇണ ചേരുന്ന കാലമായതിനാൽ ഇവയെ പുറത്ത് കാണുന്നത് സാധാരണയാണെന്ന് രക്ഷാപ്രവർത്തകനായ സ്റ്റുവർട്ട് മക്കെൻസി പറയുന്നു. എന്നാൽ ഒരു വീടിനുള്ളിൽ നാല് പെരുമ്പാമ്പുകളെ കണ്ടെത്തുന്നത് അപൂർവമാണ്. ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പാമ്പുകളെ സ്ഥിരമായി പിടിക്കാറുണ്ടെന്നും സ്റ്റുവർട്ട് മക്കെൻസി പറയുന്നു.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.