പെൻസിൽവാനിയയിലെ റൈഡിൽ കുടുങ്ങിയ സഞ്ചാരികളുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. വെസ്റ്റേൺ പെൻസിൽവാനിയയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. റോളർ കോസ്റ്റർ റൈഡറിലാണ് സഞ്ചാരികൾ കുടുങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വായുവിൽ കുടുങ്ങിയല 360 ഡിഗ്ര റോളർ കോസ്റ്ററിൻറെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.  റൈഡറിനുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഉടൻ തന്നെ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി റൈഡിൻറെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത്.


ഉടൻ തന്നെ റൈഡിലുണ്ടായിരുന്നവരെയെല്ലാം  താഴെ എത്തിച്ചു.ഇതിൽ മൂന്ന് പേരെ സമീപത്തെ ഫസ്റ്റ് എയിഡ് സെൻററിലെത്തിച്ച് അടിയന്തിര ചികിത്സ നൽകി. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.  നേരത്തെ 20 യാത്രക്കാരെയാണ് ഇത്തരത്തിൽ റൈഡിൽ കുടുങ്ങിയതിനെ തുടർന്ന് പുറത്തെത്തിച്ചത്.


ഇത്തരത്തിൽ റൈഡുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ പെട്ടെന്ന് കണ്ട് പിടിക്കുക എന്നത് പ്രയാസകരമാണ്. പലയിടത്തും ആളുകൾ മരണപ്പെടുക പോലും ഇത്തരം സംഭവങ്ങളിൽ ഉണ്ടായിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.