സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ടെൻഷനും വിഷമവും ഒക്കെ മാറാൻ ഈ വീഡിയോകൾ പലരെയും സഹായിക്കാറുണ്ട്. ഇതാണ് ആളുകൾക്ക് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. ഇതിൽ പ്രാങ്ക് വീഡിയോകളും, വിവാഹ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒകെ ഉൾപ്പെടും.  പ്രാങ്ക് വീഡിയോകളിൽ ചിലരെ നമ്മൾ പറ്റിക്കും. ഇത് കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. അതേപോലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യമാണ് ഇത്തരം വീഡിയോകളോടുള്ള ആളുകളുടെ താത്‌പര്യം വർധിപ്പിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഒരു കടൽ കുതിരയുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ചിത്രമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ലോകത്ത് ആൺ വർഗ്ഗത്തിൽ പെട്ടവ ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്യുന്ന ഒരേയൊരു ഇനം ജീവിയാണ് കടൽ കുതിരകൾ. പെൺകടൽ കുതിരകൾ ആൺ കടൽ കുതിരകളുടെ വാൽ ഭാഗത്താണ് മുട്ടയിടുന്നത്. ഇവിടെ വെച്ചാണ് മുട്ടകൾ ഫെർട്ടിലൈസ് ചെയ്യുന്നത്. ആൺ കടൽ കുതിരകൾ 10 മുതൽ ആറ് ആഴ്ചകൾ വരെ ഈ മുട്ടകൾ പരിപാലിക്കുകയും, ഒടുവിൽ കുഞ്ഞുങ്ങളെ പുറത്തുവിടുകയും ചെയ്യും. 
ഈ കുഞ്ഞുങ്ങളെ പോഷിപ്പിക്കാൻ, ആൺ കടൽകുതിരകൾ  അജൈവ സംയുക്തങ്ങൾ ഉത്പാദിപ്പിക്കുകയും പ്രോലക്റ്റിൻ എന്ന ഹോർമോൺ പുറത്തുവിടുകയും ചെയ്യും. ഇത് മുട്ടകളിലുള്ള പ്രോട്ടീനുകളെ കുഞ്ഞുങ്ങൾക്ക് ആഗീരണം ചെയ്യാൻ സഹായിക്കും. ഒരേ സമയം രണ്ടായിരത്തോളം കുഞ്ഞുങ്ങൾക്കാണ് കടൽ കുതിരകൾ ജന്മം നൽകുന്നത്.


ALSO READ: Viral Video: നടന്ന് പോകുമ്പോൾ ഒരു ചെടി എഴുന്നേറ്റ് വന്നാൽ എങ്ങനിരിക്കും? വൈറലായി വീഡിയോ



ദി ഡോഡോ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ആൺ കടൽ കുതിര ഒരേസമയം രണ്ടായിരത്തോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് കാണാൻ കഴിയും. കൂടാതെ ഈ വീഡിയോയിൽ ആൺ കടൽക്കുതിരയ്‌ക്കൊപ്പം ഒരു പെൺ കടൽ കുതിരയെയും കാണാൻ കഴിയും. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വീഡിയോ ഇതിനോടകം തന്നെ 19 മില്യണിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. 28000 ആളുകളാണ് ഇതിനോടകം വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.