Viral Video: സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്..! ഒടുവില്‍ സംഭവിച്ചത്, വീഡിയോ വൈറല്‍
മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാണ്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ എന്തുമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍ ഡിമാന്‍ഡ് ആണ്.
Snake Viral Video: മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാണ്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ എന്തുമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍ ഡിമാന്‍ഡ് ആണ്.
ഇത്തരം മൃഗങ്ങളെ പാലിക്കുന്നവരും വനം വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ആകര്‍ഷകമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും അമ്പരന്നുപോകും. ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഇത്. പാമ്പ് സ്വന്തം ശരീരം ഭക്ഷിക്കുകയാണ്.....!! ഒരു Kingsnake ആണ് വീഡിയോയിലെ കഥാപാത്രം.
പാമ്പ് വാലറ്റത്തുനിന്നും ഭക്ഷിക്കാന്‍ ആരംഭിച്ച് പകുതിയോളം ഭാഗം സ്വയം വിഴുങ്ങിക്കഴിഞ്ഞു. പകുതില്‍ അധികഭാഗവും വിഴുങ്ങി ഒരു വളയം പോലെയായപ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായി..!! പാമ്പിന്‍റെ ഉടമയാണ് ഈ അത്ഭുത ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സ്വന്തം ശരീരത്തിന്‍റെ പകുതിയിലധികഭാഗവും വിഴുങ്ങി, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ അവസരത്തിലാണ് ഉടമ റോബ് ക്ലാർക്ക് വെനിറ്റോക്സ് പാമ്പിന്‍റെ രക്ഷയ്ക്കെത്തുന്നത്.
വീഡിയോ കാണാം -
വീഡിയോയിൽ, പാമ്പ് വാലറ്റം മുതല്‍ വിഴുങ്ങി തുടങ്ങുന്നതും പകുതിയികധികം ഭാഗം വിഴുങ്ങിയിരിയ്ക്കുന്നതും അവസാനം ഒരു വലിയ വള പോലെയായിത്തീരുന്നതും കാണാം.
എന്നാല്‍, പാമ്പിനെ ഛർദ്ദിപ്പിക്കാന്‍ ഉടമ സ്വീകരിച്ച ഐഡിയ ആണ് വീഡിയോയിലെ ട്വിസ്റ്റ്...! തന്‍റെ ഓമനയായ ഈ Kingsnake -ന് ഹാൻഡ് സാനിറ്റൈസറിന്‍റെ രുചി ഇഷ്ടമല്ലെന്ന് ഉടമയ്ക്ക് അറിയാമായിരുന്നു. അദ്ദേഹം പാമ്പിന്‍റെ തലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഇടുന്നു. ഉടമ സാനിറ്റൈസർ പ്രയോഗിച്ചയുടനെതന്നെ പാമ്പ് സ്വയം വിഴുങ്ങിയ ശരീരഭാഗം മുഴുവൻ പുറത്തേയ്ക്ക് തുപ്പുകയിരുന്നു.
എന്തുകൊണ്ടാണ് പാമ്പ് (Kingsnake) സ്വയം ഭക്ഷിച്ചത് എന്നതിനെക്കുറിച്ചും ഉടമ വിശദീകരിച്ചു, “Kingsnakes മറ്റ് പാമ്പുകളെ ഭക്ഷിക്കുന്നതിനാൽ ഇത്തരമൊരു അബദ്ധം ഇവയ്ക്ക് ഇടയ്ക്കിടെ സംഭവിക്കുന്നു. കൂടാതെ, ഭക്ഷണം നല്‍കാന്‍ വൈകിയാലും ഇവ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട് എന്നും ഇവയ്ക്ക് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ് എന്നും ഉടമ പറഞ്ഞു. പാമ്പുകളിൽ കണ്ടിട്ടുള്ള വളരെ അപൂർവവും അസാധാരണവുമായ സ്വഭാവമാണിതെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 13 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...