ചോദിച്ചിട്ടൊക്കെ എടുക്കണ്ടെ? അനുവാദം ചോദിക്കാതെ ഫോട്ടോയെടുത്താൽ ഇങ്ങനിരിക്കും - വീഡിയോ വൈറൽ
ആനക്കൊട്ടിലിൽ ഒരു ആഫ്രിക്കൻ ആന നിൽക്കുന്നതും ആനക്കൊട്ടിലിന് പുറത്തായി കുറേ അധികം ആളുകൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. എല്ലാവരുടെയും അടുത്തേക്ക് ആന തുമ്പിക്കൈ നീട്ടുന്നുണ്ട്.
ആനകളുടെ പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. റോഡുകൾ ബ്ലോക്ക് ചെയ്ത് കൊണ്ടുള്ള ആനക്കൂട്ടങ്ങളുടെ വീഡിയോകളും അവയ്ക്ക് ഭക്ഷണം നൽകാൻ ആളുകൾ ചെന്ന് നിൽക്കുന്നതും അങ്ങനെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരുപാടുണ്ട്. പലതും പെട്ടെന്ന് വൈറാലാകാറുണ്ട്. ഇപ്പോഴിതാ ഒരു ആഫ്രിക്കൻ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
ആനക്കൊട്ടിലിൽ ഒരു ആഫ്രിക്കൻ ആന നിൽക്കുന്നതും ആനക്കൊട്ടിലിന് പുറത്തായി കുറേ അധികം ആളുകൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. എല്ലാവരുടെയും അടുത്തേക്ക് ആന തുമ്പിക്കൈ നീട്ടുന്നുണ്ട്. പുറത്തുനിൽക്കുന്ന പെൺകുട്ടികൾ ആനയുടെ തുമ്പിക്കയ്യിൽ തൊടുന്നതും കാണാം. ഇതിനിടെ ഒരു പെൺകുട്ടി ആനയുടെ ഫോട്ടോ എടുക്കാനായി തന്റെ ഫോൺ എടുക്കുന്നു. പെട്ടെന്ന് തുമ്പിക്കൈ നീട്ടി പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു ആന.
Also Read: സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ട് അഭ്യാസപ്രകടനം; മൃഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം
പെൺകുട്ടിയെ ആക്രമിച്ചതിനെ തുടർന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ഫോൺ താഴെ വീണു. തന്റെ തുമ്പിക്കൈ കൊണ്ട് താഴെ വീണ ഫോൺ ആന എടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. അപ്രതീക്ഷിതമായ ആ അടി എല്ലാവരെയും ഞെട്ടിച്ചു. മറ്റുള്ളവരോട് വളരെ സൗഹൃദപരമായി പെരുമാറിയ ആന പെട്ടെന്ന് പെൺകുട്ടിയെ ആക്രമിച്ചത് എന്തുകൊണ്ടെന്നത് എല്ലാവരെയും ഞെട്ടിച്ചു. ആനകൾ അത്ര വേഗം ആരോടും അടുക്കില്ല എന്നതിന് തെളിവാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...