സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ പേരും സമയം ചിലവഴിക്കുന്നത് വൈറൽ വീഡിയോ കാണാനാണ്. ആളുകൾക്ക് മൃഗങ്ങളുടെ വീഡിയോയും വിവാഹങ്ങളുടെ വീഡിയോയും ഒക്കെ ഏറെ ഇഷ്ടമാണ്. മൃഗങ്ങളുടെ ജീവിതത്തെ പറ്റി അധികം കാര്യങ്ങൾ അറിയാത്തതും, അവർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം വിവാഹ വേളയിലെ സന്തോഷവും ഡാൻസും വികൃതികളും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ ടെൻഷൻ മാറ്റാനും സ്‌ട്രെസ് കുറയ്ക്കാനും ഒക്കെ സഹായിക്കാറുണ്ട്. ഇപ്പോൾ പുകവലിക്കുന്ന ഒരു ആനയുടെ  വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

   കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.


ALSO READ: Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



ഉത്തരാഖണ്ഡ് ലൈവ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയിലെ ഒരു വിദഗ്തൻ ഷൂട്ട് ചെയ്ത ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ തറയിൽ നിന്ന് എന്തോ ഒരു സാധനം എടുത്ത് ആന വായിൽ വെക്കുന്നതും വായിൽ നിന്ന് പുക പുറത്തുവിടുന്നതും കാണാൻ സാധിക്കും. എന്താണ് ആന എടുത്ത് വായിൽ വെച്ചതെന്ന് അറിയില്ലെങ്കിലും കാട്ടുതീയിൽ നശിച്ചതിൽ നിന്ന് ബാക്കി വന്ന കത്തിയ തടികഷ്ണമാണെന്നാണ് കരുതുന്നത്. അതേസമയം കനൽ പലപ്പോഴും പല്ല് വേദന മാറ്റാൻ ഉപയോഗിക്കാറുണ്ട്, ഇത് അതിനായി ആന ഉപയോഗിക്കുന്നതാണെന്നാണ് ചിലരുടെ അഭിപ്രായം.   


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.