പാമ്പിനെയും മൃഗങ്ങളുടെയും ഒക്കെ വിഡിയോകളോട് ആളുകൾക്ക് വളരെ ഇഷ്ടമാണ്. മൃഗങ്ങളുടെയും മറ്റും ജീവിതത്തെ കുറിച്ച് അറിയാത്തതും, അവർ എപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാത്തതുമാണ് ഇത്തരം വീഡിയോകളോട് ആളുകളുടെ താത്പര്യം വർധിക്കാൻ കാരണം.  സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഒരു പാമ്പ് പാമ്പിനെ തിന്നുന്ന വീഡിയോയാണ് ഇത്. പാമ്പുകൾ എലികളെയും, മറ്റ് ജീവികളെയും ഒക്കെ തിന്നുന്ന നിരവധി വിഡിയോകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ പാമ്പ് പാമ്പിനെ തന്നെ തിന്നുന്നത് അധികം കാണാത്ത കാഴ്ചയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് പാമ്പുകളെ തിന്നുന്ന പാമ്പുകളെ ഒഫിയോഫാഗസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിനെ തിന്നുക എന്നാണ് ഈ വാക്കിന്റെ അർഥം. മറ്റ് പാമ്പുകളെ ഏറ്റവും കൂടുതൽ തിന്നുന്ന പാമ്പ്  രാജവെമ്പാലകളാണ്. എന്നാൽ മറ്റ് അനവധി പാമ്പുകളും മറ്റ് പാമ്പുകളെയും, തന്റെ കുഞ്ഞുങ്ങളെയും വരെ തിന്നാറുണ്ട്. റാറ്റിൽ സ്നേക്കുകളും മറ്റ് പാമ്പുകളെ തിന്നാറുണ്ട്. ലോകത്തെ ഏറ്റവും ബുദ്ധിശാലികളായി അറിയപ്പെടുന്ന പാമ്പുകളാണ് രാജവെമ്പാലകൾ. ഏത് അവസ്ഥയിൽ നിന്നും തന്ത്രപരമായ രക്ഷപ്പെടാനുള്ള കഴിവ് രാജ വെമ്പാലകൾക്ക് ഉണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 



ALSO READ: Viral Video : ആകാശത്തും ഭൂമിയിലും അല്ലാതെ ഒരു കിടിലം കല്യാണം; വീഡിയോ വൈറൽ


ഫിലിപ്പ് വെസ്റ്റ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വിഡിയോയിൽ ഒരു രാജവെമ്പാല മറ്റൊരു പാമ്പിനെ വിഴുങ്ങാൻ ഒരുങ്ങുന്നത് കാണാം. പാമ്പിന്റെ തല രാജവെമ്പാലയുടെ വായിൽ ആയി കഴിഞ്ഞെങ്കിലും തന്നെ കൊണ്ട് ആവും വിധം പാമ്പ് പ്രതിരോധിക്കുന്നുണ്ട്. പാമ്പ് തന്നെ ശരീരം മുഴുവൻ കൊണ്ട് രാജവെമ്പാലയുടെ കഴുത്ത് ചുറ്റി പിടിച്ചിരിക്കുകയാണ്. എന്നിട്ടും രാജവെമ്പാല പാമ്പിനെ വിടുന്നില്ല. ഒടുവിൽ എന്ത് സംഭവിക്കുന്നുവെന്ന് ഈ വിഡിയോയിൽ കാണിച്ചിട്ടില്ല. നിരവധി പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.