വിവാഹത്തിന്റെ വീഡിയോകൾ ഒക്കെ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. അത്തരം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു വ്യത്യസ്തതമായ ഒരു വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വിവാഹ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. വിവാഹത്തിനിടയിലെ കുസൃതികളും ഡാൻസും മേളവും ഒക്കെയാണ് വിവാഹത്തിന്റെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്.
That's tremendous!! This couple got married 400 feet up in the air!! #indianbride #indianwedding #bungeejumping #adventure #adventuretime #adventurer #adventureculture #weddinggown #kissme #kisses #preweddingstyle #preweddingshoot #prewedding #RelationshipGoals #CoupleGoals pic.twitter.com/OeAqwtjNWn
— Fab Occasions™ ( The Fab App ) (@the_fab_app) August 2, 2022
ആകാശത്തും ഭൂമിയിലും അല്ലാതെ ഭൂമിയിൽ നിന്ന് നാനൂറ് അടി മുകളിൽ നാന്നൂറ് കല്യാണത്തിന്റെ വീഡിയോയാണിത്. റയാൻ ജെങ്ക്‌സും കിംബർലി വെഗ്ലിനുമാണ് യുട്ടായിലെ മൊവാബിനടുത്തുള്ള മരുഭൂമിയിലെ മലയിടുക്കിന് മുകളിൽ വെച്ച് വിവാഹിതരായത്. യൂട്ടായിലെ മൊവാബിൽ നടന്ന ഒരു സ്ലാക്ക്ലൈനിങ് ആഘോഷത്തിടയിലാണ് ഇരുവരും കണ്ടത്. ഇരുവരും ഇവിടെ വെച്ചാണ് പരസ്പരം കണ്ടതും പ്രണയത്തിലായതും. അതിനാലാണ് ഇരുവരും ഇവിടെവെച്ച് തന്നെ വിവാഹിതരാകാൻ തീരുമാനിച്ചത്. ഭൂമിയിൽ നിന്ന് 400 അടി മുകളിൽ കെട്ടിയ ഒരു നെറ്റിലാണ് ഇരുവരും വിവാഹിതരായത്. ഒരു ചരടിലൂടെ വരൻ നടക്കുന്ന ചിത്രങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ALSO READ: Viral Video: കരയുന്ന സുഹൃത്തിനെ മടിയിൽ കിടത്തി ആശ്വസിപ്പിക്കുന്ന കുരങ്ങൻ - വൈറൽ വീഡിയോ
ഫാബ് ഒക്കേഷൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ആളുകളൊക്കെ ഈ വീഡിയോ കണ്ട് അതിശയിച്ചിരിക്കുകയാണ്. ഇരുവരും ഇപ്പോൾ ബെലീസിൽ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കുകയാണ്. ദി ഹേർനെസ് അഡ്വഞ്ചർ ഫോട്ടോഗ്രാഫിയും ബഹിരാകാശ നെറ്റ് നിർമ്മാതാക്കളായ ആൻഡി ലൂയിസും ചേർന്നാണ് ഈ വിവാഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.