പാമ്പ് എന്ന പറഞ്ഞാൽ ആരായാലും ഒന്ന് പേടിച്ച് പോകുന്ന ജീവിയാണ്. അതിന്റെ ശരീരഘടനയും വഴവഴപ്പും ആരെയും ഒരു നിമിഷമെങ്കിലും ഭയപ്പെടുത്തുമായിരിക്കും. എന്നാൽ എല്ലാവരും പാമ്പിനെ അങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലുള്ളവർ അല്ല എന്നുള്ളത് മറ്റൊരു വാസ്തവമാണ്. അതിപ്പോൾ വലിയ രാജവെമ്പാല പോലെയുള്ള ഉഗ്ര വിഷമുള്ള പാമ്പുകൾ വന്നാലും ധൈര്യം പൂർവം നേരിടുന്നവരും ഉണ്ട്. അങ്ങനെ ഒരു പാമ്പിനെ ഒരു ധൈര്യത്തോടെ നേരിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വലിയ രാജവെമ്പാല ഒന്നുമല്ലെങ്കിലും ഒരു പാമ്പിനെ ഭയക്കാതെ നേരിടുന്ന ഒരു പൂച്ചയുടെ വീഡിയോയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഇടത്തേക്ക് വന്ന പാമ്പിനെ യാതൊരു അനുകമ്പയും കാണിക്കാതെ പൂച്ച കൈകാര്യം ചെയ്യുന്നതാണ് വീഡിയോ. ഇഴഞ്ഞ് സമീപത്തുള്ള കൂട്ടിലേക്ക് കയറുന്ന പാമ്പിനെ പിന്നിൽ നിന്നും പിടികൂടുകയാണ് പൂച്ച. ഈ സമയം പാമ്പ് പൂച്ചയെ തിരികെ കൊത്താൻ ശ്രമിക്കുകയാണ്. കൊത്താനായി വായ് തുറന്ന് പാമ്പ് എത്തിയപ്പോൾ പൂച്ച അതിലൊന്നും ഭയന്നില്ല. 


ALSO READ : Viral Video : രാജവെമ്പാലയുടെ മുന്നിൽ പെട്ട പെരുമ്പാമ്പ്; പിന്നീട് നടന്നത്... വീഡിയോ വൈറൽ


തന്റെ കൈ കൊണ്ട് കൊടുത്ത് ഒരു അടി. പാമ്പ് ദാ അവിടെ കിടക്കുന്നു. ഒരു അടി കിട്ടയതോടെ പാമ്പ് സ്ഥലം വിടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ പക്ഷെ പൂച്ച അല്ലേ ആള്, പാമ്പിനെ വിടണ്ടേ. വീഡിയോ കാണാം: 



പ്രസിഡന്റെ റിപ്പബ്ലിക്ക് ഒയെൻ (president_republic_oyen) എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം 13.1 മില്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മിക്കവരും പൂച്ചയെ പുകഴ്ത്തികൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്. പൂച്ചകൾ പാമ്പിനെക്കാളും റിഫ്ലെക്സ് ആക്ഷൻ കൂടുതലാണെന്നും അതുകൊണ്ട് പാമ്പിനെ നിസാരമായി പൂച്ചയ്ക്ക് കീഴടക്കാൻ സാധിച്ചതെന്നും ചിലർ അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.