Viral Video: പല തരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന മൃ​ഗങ്ങളുടെ വീഡിയോകൾ മിക്കവാറും വൈറലാകാറുണ്ട്. ആളുകൾ ദിവസവും നിരവധി വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത്. പല വീഡിയോകളും കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും. അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് ഒരു ഭീമൻ പെരുമ്പാമ്പിനേയും അതിനെ ചുമന്ന് കൊണ്ട് പോകുന്ന മനുഷ്യനെയും കാണാൻ സാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടതും ഇഷ്ടപ്പെട്ടതും അത്ഭുതം പ്രകടിപ്പിച്ചതും എന്നത് ശ്രദ്ധേയമാണ്. 


Also Read: Viral Video: ഭീമാകാരനായ പെരുമ്പാമ്പിന്റെ പുറത്ത് കൂളായി കളിക്കുന്ന കുട്ടി..! വീഡിയോ കണ്ടാൽ ഞെട്ടും!


ഒരു മനുഷ്യൻ കൂറ്റൻ പെരുമ്പാമ്പിനെ തന്റെ ചുമലിൽ എടുത്ത് കൊണ്ട് പടികൾ കയറി പോകുന്നത് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഇത്രയധികം ഭാരമുള്ള ആ ഭീമൻ പെരുമ്പാമ്പിനെ അയാൾ എടുത്ത് കൊണ്ട് പോകുന്ന വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. പാമ്പ് ഇയാളെ ഒരു തരത്തിലും ഉപദ്രവിക്കുന്നില്ല. പാമ്പിനെ ചുമലിൽ എടുത്ത് ഒരു മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതായാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. വീഡിയോ കാണുന്നവർക്ക് ചിലപ്പോൾ ഭയവും മറ്റും തോന്നുമെങ്കിലും ആ മനുഷ്യൻ വളരെ കൂളായിട്ടാണ് പെരുമ്പാമ്പിനെ എടുത്ത് കൊണ്ട് പോകുന്നത്. 



അയാളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയല്ല അതിനെ എടുത്ത് കൊണ്ട് പോകേണ്ടിയിരുന്നതെന്നാണ് പലരും പറയുന്നത്. world_of_snakes എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേർ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.