നമ്മൾ ഭൂമിയിൽ ചെയ്യുന്ന കാര്യങ്ങൾ ബഹിരാകാശത്ത് വച്ച് ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ​ബഹിരാകാശത്ത് ​ഗുരുത്വാകർ‌ഷണമില്ലാത്ത അന്തരീക്ഷമായതിനാൽ അവിടെ കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്നത് ചിലതെങ്കിലും നമ്മൾ പല വീഡിയോകളിലും കണ്ടിട്ടുണ്ട്. നമ്മൾ കാണാത്ത, അറിയാത്ത എണ്ണമറ്റ ബഹിരാകാശ രഹസ്യങ്ങളുണ്ട്. ഇവ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ മാർഗങ്ങളുണ്ട്. ശാസ്ത്രജ്ഞർ പങ്കുവെയ്ക്കുന്ന രസകരമായ നിരവധി ബഹിരാകാശ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ബഹിരാകാശ സഞ്ചാരി ക്രിസ് ഹാഡ്‌ഫീൽഡ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആദ്യം ഷെയർ ചെയ്തത് 2013ലാണ്. എന്നാൽ അടുത്തിടെ ഇത് വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ്. ബഹിരാകാശത്ത് വച്ച് ഒരു നനഞ്ഞ ടവൽ പിഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഒരു കുപ്പിയിൽ നിന്നും കുറച്ച് വെള്ളം തുണിയിൽ ഒഴിക്കുന്നു. ആ ടവൽ നനഞ്ഞ് കഴിഞ്ഞപ്പോൾ ബഹിരാകാശയാത്രികൻ ക്യാമറയ്ക്ക് മുന്നിൽ ടവൽ ഉയർത്തിപ്പിടിച്ച് പിഴിയുന്നതാണ് വീഡിയോയിലുള്ളത്. 



Also Read: Viral video: കയ്യിൽ ഫ്രയിങ് പാൻ മാത്രം; ആക്രമിക്കാൻ വന്ന മുതലയെ തുരത്തിയോടിച്ച് വൃദ്ധൻ- വീഡിയോ വൈറൽ


സാധാരണ അന്തരീക്ഷത്തിൽ വച്ച് തുണി പിഴിയുമ്പോൾ വെള്ളം താഴേക്ക് പോകും. എന്നാൽ ഗുരുത്വാകർ‌ഷണമില്ലാത്ത ബഹിരാകാശത്ത് തുണി പിഴിഞ്ഞാൽ വെള്ളം അതിൽ തന്നെ പറ്റിപിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. ഈ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വണ്ടർ ഓഫ് സയൻസ് എന്ന ട്വിറ്റർ പേജിലാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 274.4k ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. 


Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം


പക്ഷികളുടെയും മൃ​ഗങ്ങളുടെയുമൊക്കെ രസകരമായ വീഡിയോകൾ കാണാൻ പലർക്കും ഒരുപാട് ഇഷ്ടമാണ്. അതിലും ചില മൃ​ഗങ്ങളോടും പക്ഷികളോടും ഒരു പ്രത്യേക അടുപ്പം മനുഷ്യർക്ക് ഉണ്ടാകും. അത്തരത്തിൽ ഒരു പക്ഷിയാണ് തത്ത. മനുഷ്യർ പറയുന്ന കാര്യങ്ങൾ അനുകരിക്കാൻ കഴിവുള്ള ഒരു പക്ഷിയാണ് തത്ത. വീട്ടിൽ വളർത്തുന്ന തത്തകളെ ആ വീട്ടുകാർ പരീശീലിപ്പിച്ചെടുക്കുന്നത് നമ്മൾ കാണാറുണ്ട്. നമ്മൾ പറയുന്ന ചില വാക്കുകൾ അവയ്ക്ക് തിരിച്ച് പറയാനുള്ള കഴിവുണ്ട്. 


എന്നാൽ അത് മാത്രമല്ല തന്റെ കഴിവെന്ന് തെളിയിക്കുകയാണ് ഇവിടെ ഒരു തത്ത. തന്റെ അതി സാഹസികമായ പ്രകടനത്തിലൂടെ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. ഒരു കാറിലിരുന്നുള്ള തത്തയുടെ സാഹസിക പ്രകടനമാണ് വൈറലാകുന്നത്. കാറിന്റെ ജനൽ താഴ്ത്തി വച്ചിരിക്കുകയാണ്. ആ ജനാലയിൽ ഇരുന്ന് തത്ത സവാരി ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. അങ്ങനെയിരിക്കുമ്പോൾ വീശുന്ന കാറ്റിൽ കുറച്ച് കൂടുതൽ സാഹസികനാകാൻ ശ്രമിക്കുകയാണ് തത്ത. ജനലിൽ നിന്ന് പതിയെ താഴോട്ട് നീങ്ങി ഡോറിൽ പിടിച്ച് നിന്ന് സവാരി നടത്തുകയാണ് ഈ തത്ത. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.