ബഹിരാകാശത്ത് നിന്നുള്ള പല രസകരമായ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. ​ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് നിന്നുള്ള വീഡിയോകൾ പലതും നമ്മളെ അതിശയിപ്പിക്കുന്നതാണ്. ഓരോ ​ഗ്രഹങ്ങളെ കുറിച്ചുള്ള വീഡിയോകളും ശാസ്ത്രജ്ഞർ പുറത്തുവിട്ടിട്ടുണ്ട്. എല്ലാം തന്നെ നമുക്ക് ഒരുപാട് അറിവുകൾ തരുന്നതും ഒപ്പം ചെറിയ കൗതുക നിറഞ്ഞതുമായിരിക്കും. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യോദയം നമ്മൾ എല്ലാവരും കാണാറുള്ളതാണ്. ചില പ്രത്യേക സ്ഥലങ്ങളിൽ നിന്ന് സൂര്യോദയം കാണുന്നത് വളരെ ഭം​ഗിയാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ മാത്രമായി പല സ്ഥലങ്ങളും നമ്മൽ സന്ദർശിക്കാറുമുണ്ട്. എന്നാൽ ബഹിരാകാശത്ത് നിന്നുള്ള സൂര്യോദയ കാഴ്ച എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഭൂമിക്ക് മുകളിൽ സൂര്യൻ ഉദിക്കുന്നതിന്റെ ബഹിരാകശ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഭൂമിയിൽ നിന്ന് കാണുന്ന സൂര്യോദയവും ബഹിരാകാശത്ത് നിന്നുള്ള ദൃശ്യവും അത്രമേൽ മനോഹരമാണ്.  



Also Read: Viral Video: ആയിരക്കണക്കിന് ബൈക്കുകൾ ബുൾഡോസർ കയറ്റി തരിപ്പണമാക്കി മേയർ-വീഡിയോ


വണ്ടേഴ്സ് ഓഫ് സയൻസ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിക്ക് മുകളിലുള്ള സൂര്യോദയം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശയാത്രികനായ അലക്സാണ്ടർ ഗെർസ്റ്റ് പകർത്തിയത് ടൈംലാപ്സ് വീഡിയോ ആണിത്. രണ്ടര ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. 


Viral Video: ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവൽ പിഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് കണ്ടിട്ടുണ്ടോ? ഒന്ന് കണ്ട് നോക്കൂ


കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ബഹിരാകാശ സഞ്ചാരി ക്രിസ് ഹാഡ്‌ഫീൽഡ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആദ്യം ഷെയർ ചെയ്തത് 2013ലാണ്. എന്നാൽ അടുത്തിടെ ഇത് വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ്. ബഹിരാകാശത്ത് വച്ച് ഒരു നനഞ്ഞ ടവൽ പിഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഒരു കുപ്പിയിൽ നിന്നും കുറച്ച് വെള്ളം തുണിയിൽ ഒഴിക്കുന്നു. ആ ടവൽ നനഞ്ഞ് കഴിഞ്ഞപ്പോൾ ബഹിരാകാശയാത്രികൻ ക്യാമറയ്ക്ക് മുന്നിൽ ടവൽ ഉയർത്തിപ്പിടിച്ച് പിഴിയുന്നതാണ് വീഡിയോയിലുള്ളത്. 


സാധാരണ അന്തരീക്ഷത്തിൽ വച്ച് തുണി പിഴിയുമ്പോൾ വെള്ളം താഴേക്ക് പോകും. എന്നാൽ ഗുരുത്വാകർ‌ഷണമില്ലാത്ത ബഹിരാകാശത്ത് തുണി പിഴിഞ്ഞാൽ വെള്ളം അതിൽ തന്നെ പറ്റിപിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. ഈ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വണ്ടർ ഓഫ് സയൻസ് എന്ന ട്വിറ്റർ പേജിലാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.