Viral Video: ആയിരക്കണക്കിന് ബൈക്കുകൾ ബുൾഡോസർ കയറ്റി തരിപ്പണമാക്കി മേയർ-വീഡിയോ

എൻഫോഴ്‌സ്‌മെന്റ് കാമ്പെയ്ൻറെ ഭാഗമായി 900 ബൈക്കുകളും എടിവികളുമാണ് പിടിച്ചെടുത്തത്.ഇവയിൽ 90 ശതമാനവും 2021-ൽ പിടി കൂടിയവയാണ് (New York City Bike Crushing Video)

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 11:36 AM IST
  • 1.5 മില്യൺ ആളുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്
  • എൻഫോഴ്‌സ്‌മെന്റ് കാമ്പെയ്ൻറെ ഭാഗമായി 900 ബൈക്കുകളും എടിവികളുമാണ് പിടിച്ചെടുത്തത്
  • .ഇവയിൽ 90 ശതമാനവും 2021-ൽ പിടി കൂടിയവയാണ്
Viral Video: ആയിരക്കണക്കിന് ബൈക്കുകൾ ബുൾഡോസർ കയറ്റി തരിപ്പണമാക്കി മേയർ-വീഡിയോ

ഒരു ബൈക്ക് നിങ്ങളുടെ എത്രകാലത്തെ സ്വപ്നമായിരിക്കും അല്ലെങ്കിൽ എത്ര നാളായി അങ്ങനെ ഒരു വണ്ടി നിങ്ങൾ സ്വപ്നം കാണുന്നുണ്ട്. ഒരു പക്ഷെ നിങ്ങളുടെ സ്വപ്നം നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞാലോ ചങ്ക് തകർന്നു പോകും അല്ലേ. എന്നാൽ അങ്ങിനെയൊരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. 100 കണക്കിന് ബൈക്കുകൾ ഒരുമിച്ച് കൂട്ടിയിട്ട് ബുൾഡോസർ അതിന് മുകളിൽ കയറ്റ് തകർത്തു തരിപ്പണമാക്കി ഒരു മേയർ.

ന്യുയോർക്കിലാണ് സംഭവം.എൻഫോഴ്‌സ്‌മെന്റ് കാമ്പെയ്ൻറെ ഭാഗമായി 900 ബൈക്കുകളും എടിവികളുമാണ് പിടിച്ചെടുത്തത്.ഇവയിൽ 90 ശതമാനവും 2021-ൽ പിടി കൂടിയവയാണ്. ഇവയിൽ ഭൂരിഭാഗവും രേഖകളില്ലാത്തതും  ഇൻഷുറൻസ് ഇല്ലാത്തതുമാണ്.

 

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 അമിത വേഗത്തിൽ ചീറി പാഞ്ഞു നടന്നിരുന്ന ഇവ നഗരവാസികൾക്ക് തലവേദനയായതോടെയാണ് വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള നടപടിയിലേക്ക് അധികൃതർ നീങ്ങിയത്. ഇതിനായി ഹൈവേ പട്രോളിൻറെയും പോലീസിൻറെയും സഹായം കൂടി ആയതോടെ സംഭവം വളരെ എളുപ്പമായി.

Also Read: പശുക്കളോട് കളിക്കാൻ ചെന്ന പെൺകുട്ടികൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

റോയിട്ടേഴ്സാണ് വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത്. 1.5 മില്യൺ ആളുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റും ചെയ്തതോടെ സംഭവം വൈറലായി. എന്നാൽ കുറച്ച് പേർ മേയർ എറിക് ആഡംസിൻറെ പ്രവർത്തിയെ  വിമർശിച്ചും രംഗത്ത് എത്തി. എന്നാൽ ഇത്തരം നിയമലംഘനങ്ങൾ തുടർന്നാൽ നടപടി തുടരുമെന്നും മേയർ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News