Viral Video of Pigeon: മൃ​ഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ രസകരവും ഭയപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മൾ കാണാറുള്ളതാണ്. പെട്ടെന്നാണ് ഇത്തരം വീഡിയോകൾ വൈറലായി മാറുന്നത്. ഇവയുടെ വീഡിയോകൾ പങ്കുവെയ്ക്കുന്നതിന് മാത്രമായി സോഷ്യൽ മീഡിയ പേജുകളുണ്ട്. ഈ പേജുകളിൽ ഒരുപാട് വീഡിയോകൾ പങ്കുവെയ്ക്കുകയും അവ വൈറലാകുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ നമ്മളെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യർ ബാക്ക്ഫ്ലിപ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പക്ഷി അത് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വിശ്വാസം വരുന്നില്ലേ? പ്രാവ് ബാക്ക്ഫ്ലിപ് ചെയ്യുന്ന വീഡിയോ ആണ് ട്വിറ്ററിൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നത്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഒന്നല്ല മൂന്ന് തവണയാണ് പ്രാവ് ബാക്ക്ഫ്ലിപ് ചെയ്യുന്നത്. ചലഞ്ഞ് ഏറ്റെടുത്ത് ചെയ്യും പോലെയുള്ള മുഖഭാവവും അതിനുണ്ട്. വെള്ളയും നീലയും കലർന്ന നിറമാണ് ഈ പ്രാവിന്. ഈ പ്രാവിന്റെ അരികിലായി നിരവധി പ്രാവുകൾ നിൽപ്പുണ്ട്. അവയ്ക്കിടയിൽ ബാക്ക്ഫ്ലിപ് ചെയ്ത് ഷൈൻ ചെയ്തിരിക്കുയാണ് ഈ പ്രാവ്. 



Also Read: Viral Video: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!


Figen എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 28ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 5.6 മില്യൺ ആളുകൾ കണ്ടു. ഒന്നര ലക്ഷത്തിന് മുകളിൽ ആളുകൾ ലൈക്ക് ചെയ്യുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.